Chikheang Publish time Yesterday 23:58

വെള്ളക്കുപ്പിയുടെ പേരിൽ ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസി ഇനി കുപ്പിവെള്ളം ബസിൽ വിൽക്കും; വിലയും കുറവ്

/uploads/allimg/2026/01/7812460999173574317.jpg



തിരുവനന്തപുരം ∙ കെഎസ്ആർടിസി യാത്രക്കാർക്ക് വിപണി വിലയേക്കാൾ ഒരു രൂപ കുറവിൽ കുപ്പിവെള്ളം ഇനി ബസിനുള്ളിൽ ലഭിക്കും. യാത്രാ ഇടവേളകളിൽ കുപ്പിവെള്ളം വാങ്ങാൻ കടകൾ തേടി യാത്രക്കാർ അലയുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പരിഷ്കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാൻ കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.

[*] Also Read ‘ബസ് വേണമെന്ന് മേയർ എഴുതി തന്നാൽ 24 മണിക്കൂറിനകം തിരിച്ചു നൽകാം, പക്ഷേ...’; കണക്കു നിരത്തി രാജേഷിന് ഗണേഷിന്റെ മറുപടി


ഒരു കുപ്പിവെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും നൽകും. ഉൽപാദകരിൽ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആർടിസിയുടെ ലേബലിലാണ് വിതരണം ചെയ്യുക. കുപ്പിവെള്ളം സൂക്ഷിക്കാൻ ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവർ ഉപയോഗിക്കുന്ന കുപ്പിവെള്ളം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

[*] Also Read ഇ-ബസുകളുടെ ‘ഡബിൾ ബെൽ’: കടുപ്പിച്ച് മേയർ രാജേഷ്, പരിഹസിച്ച് മന്ത്രി ശിവൻകുട്ടി; നിയന്ത്രണം ആരുടെ കൈയിൽ?


മാസങ്ങൾക്ക് മുമ്പ്, മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വച്ചിരുന്നതിന്റെ പേരിൽ ഡ്രൈവറെ സ്ഥലംമാറ്റിയിരുന്നു. മരങ്ങാട്ടുപിള്ളി സ്വദേശി ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കാണ് മാറ്റിയത്. ഇതിനെതിരെ ജീവനക്കാർ കോടതിയെ സമീപിക്കുകയും ബസിന്റെ മുൻവശത്ത് വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലംമാറ്റുന്നത് ഉചിതമായ നടപടിയാണോയെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തിരുന്നു.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
KSRTC to Offer Bottled Water Inside Buses: KSRTC passengers in Kerala will soon get bottled water inside buses at ₹1 less than the market price. The initiative, announced by Transport Minister K.B. Ganesh Kumar, aims to spare travelers from searching for shops during breaks. Water will be procured in bulk, relabeled with KSRTC branding, and sold on buses, with ₹2 incentive per bottle to the conductor and ₹1 to the driver.
Pages: [1]
View full version: വെള്ളക്കുപ്പിയുടെ പേരിൽ ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസി ഇനി കുപ്പിവെള്ളം ബസിൽ വിൽക്കും; വിലയും കുറവ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com