ഒരു ഓർഡറിന് 120 മുതൽ 150 വരെ; ആനുകൂല്യങ്ങൾ കൂട്ടി സ്വിഗ്ഗിയും സൊമാറ്റോയും
/uploads/allimg/2026/01/2307733991200918270.jpgന്യൂഡൽഹി ∙ പണിമുടക്കിന് പിന്നാലെഇ–കൊമേഴ്സ്, ഫുഡ് ഡെലിവറി ഏജന്റുമാരുടെ ആനുകൂല്യങ്ങൾ സ്വിഗ്ഗി, സൊമാറ്റോ കമ്പനികൾ താൽക്കാലികമായി കൂട്ടി. ബുധൻ വൈകിട്ട് 6 മുതൽ അർധരാത്രി 12 വരെയുള്ള സമയത്തെ ഓർഡറുകൾക്ക് ഒന്നിന് 120 മുതൽ 150 രൂപ വരെ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. ഓർഡർ റദ്ദാക്കലുമായി ബന്ധപ്പെട്ട പിഴത്തുകയും താൽക്കാലികമായി ഒഴിവാക്കി. ഡിസംബർ 31, ജനുവരി 1 തീയതികളിലെ ഡെലിവറിക്ക് ഉയർന്ന ആനുകൂല്യം നൽകുമെന്ന് സ്വിഗ്ഗി അറിയിച്ചു. ഈ ദിവസങ്ങളിൽ ഒരു ഏജന്റിന് 10,000 രൂപ വരെ ലഭിക്കാമെന്ന് കമ്പനി പറഞ്ഞു.
[*] Also Read വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (TGPWU), ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (IFAT) എന്നിവയുൾപ്പെടെയുള്ള ഭക്ഷണ വിതരണ തൊഴിലാളികളാണ് ഇന്ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത. സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, മെച്ചപ്പെട്ട ശമ്പളം, ജോലിസ്ഥലത്ത് കൂടുതൽ മാന്യത എന്നിവ ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
[*] Also Read പുതുവർഷം പടിവാതിൽക്കൽ; വരവേൽക്കാൻ തയാർ, തിരക്കിൽ നിറഞ്ഞ് കൊച്ചി നഗരം
English Summary:
Swiggy and Zomato Increase Incentives After Strike: Following a nationwide strike by food delivery workers, Swiggy and Zomato have temporarily increased incentives for their delivery agents in India. Zomato announced ₹120-150 per order for deliveries between 6 PM and midnight on Wednesday, and waived cancellation penalties. Swiggy promised higher payouts for December 31 and January 1, with agents potentially earning up to ₹10,000 per day. The strike, called by unions including TGPWU and IFAT, demanded better pay, safer working conditions, and greater dignity for gig workers.
Pages:
[1]