Chikheang Publish time Half hour(s) ago

2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ

/uploads/allimg/2026/01/4233720601368747936.jpg



ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ വരവേറ്റ് ലോകം. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്ന കിരിബാത്തി പുതിയ വർഷത്തെ വരവേറ്റത്. കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്.

[*] Also Read പുതുവർഷം പടിവാതിൽക്കൽ; വരവേൽക്കാൻ തയാർ, തിരക്കിൽ നിറഞ്ഞ് കൊച്ചി നഗരം


തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലായിരിക്കും. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.

കിരിബാത്തി ദ്വീപ്
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


പസഫിക് സമുദ്രത്തിന്‍റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വ്യാപിച്ചു കിടക്കുന്ന ദ്വീപാണ് 33 അറ്റോളുകൾ ചേർന്ന കിരിബാത്തി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 116,000 ആണ് ഇവിടത്തെ ജനസംഖ്യ. കിരീബാത്തിയെ വിഭജിച്ചുകൊണ്ടാണ് സാങ്കല്‍പികമായ രാജ്യാന്തര സമയരേഖ കടന്നു പോവുന്നത്. അങ്ങനെ വരുമ്പോള്‍ കിരീബാത്തിയുടെ ഒരു പകുതിയില്‍ ഒരു ദിവസവും മറു പകുതിയില്‍ മറ്റൊരു ദിവസവുമാവും. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ 1995 മുതല്‍ കിരിബാത്തി ഒരൊറ്റ സമയമാണ് പിന്തുടരുന്നത്. English Summary:
New Year 2026: Kiribati Kicks Off New Year 2026 Celebrations as the World Joins In
Pages: [1]
View full version: 2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com