cy520520 Publish time 1 hour(s) ago

സൗഹൃദങ്ങളെത്തേടി ഓർമയുടെ കയ്യെഴുത്ത്

/uploads/allimg/2026/01/8629088405905325704.jpg



കാഞ്ഞങ്ങാട് ∙ വിരൽത്തുമ്പിൽ ആശംസ സന്ദേശം കൈമാറാൻ കഴിയുന്ന കാലത്തും പോസ്റ്റ് കാർഡിലൂടെ പുതുവത്സരാശംസകൾ നേർന്നു കാഞ്ഞങ്ങാട് കല്യാൺ റോഡ് ‘വിശ്വകല’യിലെ സുരേഷ് നാരായണൻ. 1981ൽ തുടങ്ങിയതാണ് പോസ്റ്റ് കാർഡ് വഴി ആശംസ അയയ്ക്കുന്ന ശീലം. 45 വർഷം പിന്നിട്ടിട്ടും ഇന്നും മുടക്കമില്ലാതെ സുരേഷിന്റെ സൗഹൃദങ്ങളെ തേടി ‘ഓർമയുടെ കയ്യെഴുത്ത്’ പതിഞ്ഞ പോസ്റ്റ് കാർഡ് എത്തുന്നു.

[*] Also Read കളറാവട്ടെ ഇനിയങ്ങോട്ട്...;പരിമിതികളെ ബൗണ്ടറി കടത്തി വിനോഷ്


പത്താം ക്ലാസിൽനിന്നു പിരിഞ്ഞുപോയ സഹപാഠികളുമായി ബന്ധം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ആശംസ സന്ദേശവുമായി പോസ്റ്റ് കാർഡ് അയച്ചുതുടങ്ങിയത്. പിന്നീട് ഇതു തുടർന്നു. 1984ൽ 40 കാർഡുകളാണ് അയച്ചത്. പിന്നീട് എണ്ണം കൂട്ടിക്കൊണ്ടിരുന്നു.

കത്തുകൾ അപൂർവമായി തീരുന്ന കാലത്ത് പുതുവത്സരത്തിൽ നമ്മുടെ വിലാസം തേടിയെത്തുന്ന പോസ്റ്റ് കാർഡിനെ എല്ലാവരും ഹൃദയത്തിൽ സ്വീകരിക്കുന്നതു മനസ്സിലായതു മുതൽ ഈ ശീലം മുടക്കാൻ മനസ്സ് അനുവദിച്ചിട്ടില്ലെന്ന് സുരേഷ് പറയുന്നു.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


കഴിഞ്ഞ വർഷം 2900 കാർഡുകളാണ് പോസ്റ്റ് ചെയ്തത്. ഈ വർഷം 3000 കാർഡുകളും. ഇതിൽ പല പ്രമുഖ വ്യക്തികളുമുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിക്കു വരെ പോസ്റ്റ് കാർഡിൽ ആശംസ അയച്ചിട്ടുണ്ട്.

ഡിസംബർ 10ന് പോസ്റ്റ് കാർഡ് അയയ്ക്കാനുള്ള ജോലികൾ തുടങ്ങും. കയ്യിലുള്ള 3000 വിലാസവും മുറിച്ച് പോസ്റ്റ് കാർഡിൽ ഒട്ടിക്കും. ‘ഹാപ്പി ന്യൂ ഇയർ’ എന്ന് തന്റെ കയ്യക്ഷരത്തിൽ തന്നെ എഴുതും. ഭാര്യ മിനിയും സഹായവുമായി ഒപ്പമുണ്ടാകും. മജീഷ്യനും മെന്റലിസ്റ്റുമാണു സുരേഷ് നാരായണൻ.

കല്യാൺ റോഡിൽ ‘തിങ്ക് ആർട്ട്’ എന്ന പേരിൽ സ്ഥാപനവും നടത്തുന്നുണ്ട്.English Summary:
45 Years of Friendship: The Man Keeping the Postcard Tradition in Kerala
Pages: [1]
View full version: സൗഹൃദങ്ങളെത്തേടി ഓർമയുടെ കയ്യെഴുത്ത്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com