‘വെള്ളാപ്പള്ളിയെ കാറിൽ കയറ്റും; ബിനോയ് വിശ്വം അല്ല ഞാൻ’
/uploads/allimg/2026/01/4267857259416732221.jpgതിരുവനന്തപുരം ∙ ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ആരോപണങ്ങൾക്കു മറുപടി പറയാൻ പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ‘‘അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടു പേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. ഇവർക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം കിട്ടാൻ പങ്കുവഹിച്ചത് ആരാണെന്നു മറുപടി പറയാൻ ഇവർക്കു കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളത്’’ – മുഖ്യമന്ത്രി വിശദീകരിച്ചു.
[*] Also Read സ്ഥിരപ്പെടുത്തലിൽ ഭൂരിപക്ഷവും രാഷ്ട്രീയ നിയമനം; അന്ന് കോടതി തടഞ്ഞത് പാഠമായില്ല, ധനവകുപ്പിന്റെ ഉത്തരവും അട്ടിമറിച്ചു
ആദ്യം പോറ്റിയെ കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തിൽ കണ്ടെത്തിയ സ്വർണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിനിടെ ശബരിമല സ്വർണ്ണക്കവർച്ചയിൽ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രി ക്ഷുഭിതനായി.
ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവിച്ചത് താങ്കള്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തല്ലേ എന്നും അതേക്കുറിച്ച് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനോടു ചോദിച്ചിരുന്നോ എന്നുമുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി സംസാരിക്കാന്‍ മുതിരരുതെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആരുടെ കാലത്താണ് തട്ടിപ്പു നടന്നതെന്നു അതു കഴിഞ്ഞു തീരുമാനിക്കാമെന്നും ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
[*] Also Read വാണവരും വീണവരും; കേരള രാഷ്ട്രീയത്തിൽ തിളങ്ങിയവരും നിറം മങ്ങിയവരും
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg
[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
MORE PREMIUM STORIES
സിപിഐ ചതിയും വഞ്ചനയും കാണിച്ചിട്ടില്ല
സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും. പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് ഞാനാണോ എന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണ്. അതു പിന്നീട് തീരുമാനിക്കും.
വാർത്താസമ്മേളനത്തിലെ മറ്റ് പ്രസക്തഭാഗങ്ങൾ
അതിദാരിദ്ര്യ മുക്തരായവർ എന്ന് സർവേയിലൂടെ കണ്ടെത്തിയവർ തിരികെ പഴയ അവസ്ഥയിലേക്ക് പോകരുത്. ദാരിദ്ര്യ നിർമാർജനത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കു വലിയ പങ്കാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വാദപ്രതിപാദങ്ങൾ കഴിഞ്ഞു. പുതിയ ഭരണ സമിതിയുടെ ചുമതലകൾ വലുതാണ്. മറ്റ് ഭരണനിർമാണ സഭകളിൽനിന്നും വ്യത്യസ്തമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വേർതിരിവില്ലെന്ന പ്രത്യേകത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുണ്ട്. ഭരണവുമായി ബന്ധപ്പെട്ടുള്ള സ്റ്റാൻഡിങ് കമ്മിറ്റികളിൽ എല്ലാവരും അംഗങ്ങളാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം മുൻനിർത്തി ഒരുമിച്ച് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയണം.
ലൈഫ് ഭവന പദ്ധതിയിൽ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്ത മാസം പൂർത്തിയാകും. കൂടുതൽ ഭവന രഹിതർക്കുള്ള അടച്ചുറപ്പുള്ള സുരക്ഷിത ഭവനം നൽകാൻ അശ്രാന്ത പരിശ്രമം വേണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇതിൽ ശ്രദ്ധിക്കണം. പാലിയേറ്റീവ് പരിചരണ നയം ആദ്യമായി പ്രഖ്യാപിച്ചത് കേരള സംസ്ഥാനമാണ്. നിലവിൽ സംസ്ഥാനത്ത് 1142 പാലിയേറ്റീവ് ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സാർവത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിനായി കേരള കെയർ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരുമിച്ചാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. വോളന്റിയർമാരുടെ സേവനം കൂടി ഉറപ്പാക്കി പ്രവർത്തനം മികവുറ്റതാക്കും. English Summary:
Pinarayi Vijayan Press Meet: Kerala Local Body Election discussions have concluded, and the responsibilities of the new governing body are significant. Pinarayi Vijayan emphasized the importance of local self-government institutions and urged collaborative efforts for the state\“s development during a New Year\“s press conference in Thiruvananthapuram.
Pages:
[1]