കേരളത്തിൽ വരുമാനത്തിന്റെ 24.18 ശതമാനവും ശമ്പളം നല്‍കാൻ; ലോട്ടറി നൽകി നികുതിയേതര വരുമാനത്തിന്റെ 77 ശതമാനം
/uploads/allimg/2026/01/3829442817753342100.jpgന്യൂഡൽഹി ∙ 2023–24ൽ കേരളമടക്കം 13 സംസ്ഥാനങ്ങളിലെ കടബാധ്യതാ അനുപാതം അനുവദനീയ പരിധിക്കും മുകളിലായിരുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പഠന റിപ്പോർട്ട്. എന്നാൽ ഈ 13 സംസ്ഥാനങ്ങളിൽ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് കേരളം. 13 സംസ്ഥാനങ്ങളിൽ പത്താമതാണ് കേരളം.
[*] Also Read ബിഗ് ടിക്കറ്റ്: മലയാളിക്ക് ‘പുതുവർഷ ഭാഗ്യം’, പ്രവാസ ലോകത്ത് സന്തോഷം
2023–24 സാമ്പത്തികവർഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ വ്യവസ്ഥയനുസരിച്ച് 2023–24ൽ സംസ്ഥാനങ്ങൾ അവരുടെ കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 33.1 ശതമാനത്തിനു താഴെ നിർത്തണം. എന്നാൽ കേരളത്തിലിത് 36.57 ശതമാനമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഏറ്റവും ഉയർന്ന അനുപാതം അരുണാചൽ പ്രദേശിലാണ്, 50.85%. ഏറ്റവും കുറവ് ഒഡീഷയിലും, 16.66%. ഈ അനുപാതം കൂടുന്നതിനുസരിച്ചു സംസ്ഥാനങ്ങളുടെ തിരിച്ചടവ് ബാധ്യത കൂടുകയും ക്ഷേമപ്രവർത്തനങ്ങൾക്കു തുക കണ്ടെത്തുന്നതിന് പ്രയാസമുണ്ടാകുകയും ചെയ്യും.
മറ്റ് നിരീക്ഷണങ്ങൾ
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg
[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
[*]
[*]
/uploads/allimg/2026/01/1209760266757410025.jpg
MORE PREMIUM STORIES
∙ 2018നു ശേഷം ജിഎസ്ടിയിൽ നിന്നുള്ള ശരാശരി വാർഷിക വരുമാനവളർച്ച തനത് നികുതി വരുമാനവളർച്ചയെക്കാൾ കൂടുതലായിരുന്നെങ്കിലും കേരളമടക്കം 7 സംസ്ഥാനങ്ങളിൽ ഇതുണ്ടായില്ല.
∙ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ 77 ശതമാനവും (12,531 കോടി രൂപ) ലോട്ടറി വരുമാനത്തിൽ നിന്നാണ്.
∙ മിക്ക സംസ്ഥാനങ്ങളിലും ശമ്പളം കഴിഞ്ഞാൽ പെൻഷൻ ചെലവുകളാണ് ഏറ്റവും കൂടുതൽ. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ പെൻഷൻ ചെലവിനേക്കാൾ ഉയർന്നതാണ് വായ്പാ പലിശതിരിച്ചടവ്.
∙ കേരളമടക്കം 13 സംസ്ഥാനങ്ങൾ ബജറ്റ് ചെലവിന്റെ 20 ശതമാനത്തിലേറെ ശമ്പളച്ചെലവുകൾക്കായാണ് മാറ്റിവയ്ക്കുന്നത്. ഗുജറാത്ത്, കർണാടക, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ശമ്പളച്ചെലവ് 10 ശതമാനത്തിൽ താഴെയാണ്. കേരളത്തിലിത് 24.18 ശതമാനമാണ്. സംസ്ഥാനങ്ങളിൽ 9–ാം സ്ഥാനം.
[*] Also Read കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
∙ കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ പെൻഷൻ ചെലവ് 15 ശതമാനത്തിനു മുകളിലാണ്. കേരളത്തിലിത് 16.08% ആണ്.
[*] Also Read പിടിവിട്ട് സാമ്പത്തിക പ്രതിസന്ധി; ചെലവ് വരവിനെക്കാൾ 39,023 കോടി അധികം, കഴിഞ്ഞ വർഷത്തെക്കാൾ 10,000 കോടി കൂടുതൽ
∙ ഗാരന്റി റിഡംപ്ഷൻ ഫണ്ട് ഉന്നയിച്ച് സിഎജി
ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്നതിന്റെ പേരിൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് കുറവുവരുത്തിയത് 3,323 കോടി രൂപയാണ്. കേരളം, ബിഹാർ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ഫണ്ട് രൂപീകരിക്കാത്തതെന്ന് സിഎജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ 5 സംസ്ഥാനങ്ങളും ചേർത്ത് നൽകിയ ആകെ ഗാരന്റി 1.2 ലക്ഷം കോടി രൂപയുടേതാണ്. English Summary:
Kerala\“s Debt Position in National Context: According to a CAG report released yesterday on state finances for 2023–24, 13 Indian states, including Kerala, exceeded the permissible debt-to-GSDP ratio of 33.1% recommended by the 15th Finance Commission. Kerala’s ratio stood at 36.57%, placing it relatively better at 10th among these 13 states. The highest was Arunachal Pradesh at 50.85%, while Odisha had the lowest overall at 16.66%. Higher debt ratios increase repayment burdens and hinder funding for welfare activities. Kerala spend 24.18 percent of income on salaries
Pages:
[1]