LHC0088 Publish time 1 hour(s) ago

പാലിൽ ചേർത്ത വെള്ളം വിഷമായി മാറി; 10 വർഷം കാത്തിരുന്ന് കിട്ടിയ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

/uploads/allimg/2026/01/5827525808576096223.jpg



ഇൻഡോർ ∙ വൃത്തിയുടെ നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. 10 വർഷം കാത്തിരുന്നു ലഭിച്ച കുഞ്ഞു നഷ്ടമായ വേദനയാണ് ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾക്ക് പറയാനുള്ളത്. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടർ കുപ്പിപ്പാൽ നൽകാൻ പറഞ്ഞത്. ഇതിനായി കടയിൽനിന്നും വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. 2 ദിവസം മുൻപ് കുഞ്ഞിനു അസുഖം പിടികൂടുകയായിരുന്നു. തുടർന്ന് കുടുംബം കുഞ്ഞിന് ചികിത്സ നൽകിയിരുന്നു. എങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞു മരിച്ചു.

[*] Also Read 8 മരണം, 1100 രോഗികൾ: കാരണം ഒരു ശുചിമുറി; ഇന്ത്യയിലെ വൃത്തിയുള്ള നഗരത്തിന് എന്താണ് സംഭവിച്ചത് ?


പൈപ്പ് വെള്ളം ഫിൽറ്റർ ചെയ്തു ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്ന് കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന അവ്യാന്റെ പിതാവ് സുനിൽ സാഹു ഒരു ദേശീയ മാധ്യമത്തിനോടു പറഞ്ഞു. സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ജൂലൈ 8ന് അവ്യാൻ പിറന്നത്. മാലിന്യം കലർന്ന കുടിവെള്ളമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തതെന്നാണ് ഇവർ വിശ്വസിക്കുന്നത്. വെള്ളം മലിനമായതിനെ കുറിച്ച് തങ്ങൾക്കു മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും സുനിൽ പറഞ്ഞു.

[*] Also Read മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 മരണം; നൂറിൽ അധികം പേർ ചികിത്സയിൽ


∙ മരിച്ചവർ എത്ര?

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിൽ മലിനജലം കുടിച്ച് വയറിളക്കം ബാധിച്ചു മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം. മരിച്ചത് 4 പേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുമ്പോൾ 13 പേർ മരിച്ചതായി പ്രശ്നം ഉണ്ടായ ഭഗീരഥപുരയിലെ ജനങ്ങൾ പറയുന്നു. ഏഴു മരണമെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ പറയുന്നു.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


മരണത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് അഡിഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബൈ ഇന്നലെ ഭഗീരഥപുര സന്ദർശിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

ശുദ്ധജലവിതരണ പൈപ്പ് പൊട്ടി ഓടയിലെ മലിനജലം കലർന്നതാണ് പ്രശ്നമായതെന്ന് കരുതുന്നു. ജലം പരിശോധനയ്ക്കയച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് പ്രദേശത്ത് ജലവിതരണം പുനഃസ്ഥാപിച്ചു. ആയിരത്തഞ്ഞൂറോളം പേരെ മലിനജല പ്രശ്നം ബാധിച്ചതായി കണക്കാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 200 പേരിൽ മിക്കവരും സ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് വീടുകളിലേക്കു മടങ്ങി. English Summary:
Water Contamination Tragedy Indore: A 5.5-month-old infant died in Indore after sewage mixed with drinking water supply, highlighting water safety concerns. The death toll and compensation for victims\“ families remain disputed.
Pages: [1]
View full version: പാലിൽ ചേർത്ത വെള്ളം വിഷമായി മാറി; 10 വർഷം കാത്തിരുന്ന് കിട്ടിയ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com