LHC0088 Publish time 1 hour(s) ago

പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഇക്കുറി ഒന്നും രണ്ടും ‘തൂക്കി’ കൊച്ചി

/uploads/allimg/2026/01/1716035821956097773.jpg



തിരുവനന്തപുരം∙ പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ന്റെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി.

[*] Also Read നുണക്കുഴി, നവകേരള വാറ്റ്, ദിവാൻ... കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേര് നിർദേശിച്ച് വായനക്കാർ


വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്. കഴിഞ്ഞ ഡിസംബർ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തികവർഷം (2025–26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്. കഴിഞ്ഞ സാമ്പത്തികവർഷം (2024–25) ഡിസംബർ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വിൽപന.

[*] Also Read പെർഫോമൻസ് മോശം! മേൽനോട്ടക്കുറവും വീഴ്ചയും, ബവ്കോയിൽ മദ്യം വിൽപന കുറഞ്ഞതിനു ഷോപ്പ് ഇൻ ചാർജിന് നോട്ടിസ്
English Summary:
Bevco\“s Revenue Soars: Kerala Liquor Sales hit a new high on New Year\“s Eve with Bevco recording significant revenue. The corporation\“s outlets and warehouses sold liquor worth ₹125.64 crore on December 31st, marking a substantial increase from the previous year. Total sale in 2025-26 financial year so far reaches Rs 15,717.88 crore.
Pages: [1]
View full version: പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഇക്കുറി ഒന്നും രണ്ടും ‘തൂക്കി’ കൊച്ചി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com