Chikheang Publish time Half hour(s) ago

പുതുവത്സര രാവിൽ നോർത്ത് കാരോലൈനയിൽ ആക്രമണത്തിനുള്ള പദ്ധതി തകർത്തു; അസുത്രണം ഐഎസ് പിന്തുണയോടെ: കാഷ് പട്ടേൽ

/uploads/allimg/2026/01/525845314066275526.jpg



വാഷിങ്‌ടൻ ∙ ഭീകരസംഘടനയായ ഐഎസിൽ നിന്നു പ്രചോദിതമായി പുതുവത്സര രാവിൽ നോർത്ത് കാരോലൈനയിൽ ആക്രമണം നടത്താനുള്ള ശ്രമം തകർത്തെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. പതിനെട്ടുകാരനായ പ്രതി ഒരു വർഷമായി ഐഎസിന്റെ പിന്തുണയോടെ ആക്രമണം ആസുത്രണം ചെയ്യുകയായിരുന്നെന്ന് കാഷ് പട്ടേൽ വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസിന് ഭൗതിക സഹായം ചെയ്യാൻ ശ്രമിച്ച കുറ്റം പ്രതിക്കെതിരെ ചുമത്തി.

[*] Also Read ഇമ്രാൻ അനുകൂല കലാപം: 7 പേർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഭീകരവിരുദ്ധ കോടതി


രഹസ്യ വിവരത്തെ തുടർന്ന് എഫ്ബിഐ ഉദ്യേഗസ്ഥർ പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ‘പുതുവത്സര ആക്രമണം 2026’ എന്ന് കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയെന്നും 20 പേരെ കുത്തി കൊലപ്പെടുത്താനുള്ള പദ്ധതി കുറിപ്പിൽ വിവരിച്ചിരുന്നെന്നും എഫ്ബിഐ അറിയിച്ചു. പ്രദേശത്തെ ഒരു സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് ഇയാൾ ആസൂത്രണം നടത്തിയതെന്നും സാധാരണക്കാരും പ്രതികരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു ലക്ഷ്യമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുഎസ് ജില്ലാ ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയ ഇയാളെ ഈ മാസം ഏഴു വരെ റിമാൻഡു ചെയ്തു.

പ്രായപൂർത്തിയാകും മുൻപ് 2022 ജനുവരിയിൽ ഇയാൾ നിരീക്ഷണവിധേയനായിരുന്നു. ആ കാലയളവിൽ യൂറോപ്പിൽ നിന്നുള്ള ഐഎസ് അനുബന്ധ സംഘടനയുമായി ഇയാൾ സംവദിച്ചിരുന്നു. അടുത്തിടെ ഐഎസിനെ പ്രശംസിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
FBI Thwarts North Carolina New Year\“s Knife Attack: 18-Year-Old Suspect Arrested
Pages: [1]
View full version: പുതുവത്സര രാവിൽ നോർത്ത് കാരോലൈനയിൽ ആക്രമണത്തിനുള്ള പദ്ധതി തകർത്തു; അസുത്രണം ഐഎസ് പിന്തുണയോടെ: കാഷ് പട്ടേൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com