LHC0088 Publish time Half hour(s) ago

പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, പോസ്റ്റുമായി റെയ്ഹാൻ; അവീവയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും

/uploads/allimg/2026/01/9012404382447907008.jpg



ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ റെയ്ഹാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാജസ്ഥാനിലെ രന്തംബോറിലായിരുന്നു ചടങ്ങുകൾ. റെയ്ഹാന്റെ സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.

[*] Also Read 7 വർഷത്തെ പ്രണയം, കാമുകിയോട് വിവാഹാഭ്യർഥന നടത്തി റെയ്ഹാൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ വിവാഹിതനാകുന്നു?


രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. റെയ്ഹാൻ‌ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്. റെയ്ഹാനും അവീവയും 7 വർഷമായി പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്ചയാണ് റെയ്ഹാൻ അവീവയോട് വിവാഹാഭ്യർഥന നടത്തിയത്.

അവീവ ഡൽഹിയിലാണ് താമസം. അച്ഛൻ ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനാണ്. ഇന്റീരിയർ ഡിസൈനറാണ് അമ്മ നന്ദിത ബെയ്ഗ്. നന്ദിതയ്ക്ക് പ്രിയങ്ക ഗാന്ധിയുമായി ദീർഘകാലമായി സൗഹൃദമുണ്ട്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ ഇന്റീരിയർ ഡിസൈനിങ് ജോലിയിൽ പങ്കാളിയായിട്ടുണ്ട്. ഡൽഹിയിലെ മോഡൺ സ്കൂളിൽ പഠിച്ച അവീവ ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഫൊട്ടോഗ്രാഫൻ, ഇന്റീരിയർ ഡിസൈനർ, പ്രൊഡ്യൂസർ എന്നീ ജോലികൾ ചെയ്യുന്നു.
/uploads/allimg/2026/01/3749328324459034519.svg/uploads/allimg/2026/01/5169591000727746036.svg

[*] സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
[*] അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...

   [*]
   [*]
/uploads/allimg/2026/01/1209760266757410025.jpg   
MORE PREMIUM STORIES


ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്നാണ് റെയ്ഹാൻഉന്നത വിദ്യാഭ്യാസം നേടിയത്. വിഷ്വൽ ആർട്ടിസ്റ്റാണ്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @raihanrvadra എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Reihan Vadra, son of Priyanka Gandhi, and Aaviya Beig\“s engagement has been solemnized: The ceremony took place in Ranthambore, Rajasthan, attended only by close family members.
Pages: [1]
View full version: പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, പോസ്റ്റുമായി റെയ്ഹാൻ; അവീവയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com