Chikheang Publish time 2026-2-12 10:50:57

‘നുഴഞ്ഞുകയറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും, പാക്ക് ആക്രമണങ്ങളിൽ‌ സോണിയയും മൻമോഹനും മൗനം പാലിച്ചു’

/uploads/allimg/2025/10/977544567190045463.jpg



പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ സുരക്ഷിതമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ഖഗാരിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്റെ കാലത്ത് പാക്കിസ്ഥാൻ എല്ലാ ദിവസവും ഇന്ത്യയെ ആക്രമിച്ചു. വോട്ട് ബാങ്കിനോടുള്ള അത്യാഗ്രഹത്താൽ സോണിയ, മൻമോഹൻ, ലാലു സർക്കാരുകൾ മൗനം പാലിച്ചുവെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

[*] Also Read ശബരിമലയിലെ സ്വർണം ബെള്ളാരിയിൽ; വ്യോമാതിർത്തി അടച്ചുപൂട്ടി പാക്കിസ്ഥാൻ\“: ഇന്നത്തെ പ്രധാന വാർത്തകൾ


മോദി അധികാരത്തിൽ വന്നതിനുശേഷം മൂന്ന് ആക്രമണങ്ങൾ നടന്നു. ഉറി, പുൽവാമ, പഹൽഗാം. സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും നടത്തി. പഹൽഗാമിനു ശേഷം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഇന്ത്യയെ സുരക്ഷിതമാക്കാനും സമ്പന്നമാക്കാനും മോദി പ്രവർത്തിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

‘‘അടുത്തിടെ, രാഹുൽ ബാബ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വന്നു. നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണോ വേണ്ടയോ ? വീണ്ടും എൻ‌ഡി‌എ സർക്കാർ രൂപീകരിക്കണം. ബിഹാറിൽ നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ നീക്കം ചെയ്യുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നു’’ – അമിത് ഷാ പറഞ്ഞു.
/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg

[*] അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] മാസം ഇത്രയും തുക മാറ്റിവയ്ക്കാനുണ്ടോ, നേടാം 72 ലക്ഷം രൂപ; കുട്ടിയുടെ പഠനച്ചെലവിന് പണം കണ്ടെത്താനും സമ്പാദിക്കാനും ഒരു വഴി

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
MORE PREMIUM STORIES


2027 ന് മുൻപ് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. പ്രധാനമന്ത്രി മോദി നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പതിനൊന്നാം സ്ഥാനത്തുനിന്ന് നാലാമത് എത്തിച്ചു. 2027 ന് മുൻപ് നമ്മൾ നാലിൽ നിന്ന് മൂന്നാമതായി മാറുമെന്നായിരുന്നു അമിത് ഷായുടെ പരാമർശം. English Summary:
“Sonia, Manmohan Silent on Pakistan Attacks“: Amit Shah Slams UPA, Promises Infiltrator Removal
Pages: [1]
View full version: ‘നുഴഞ്ഞുകയറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും, പാക്ക് ആക്രമണങ്ങളിൽ‌ സോണിയയും മൻമോഹനും മൗനം പാലിച്ചു’