Chikheang Publish time 2026-2-12 10:51:08

‘വന്ദേ മാതരം’ 150 വർഷം; ദേശീയഗാനത്തിന്റെ വാർഷികം സ്മരണീയമാക്കണമെന്ന് പ്രധാനമന്ത്രി

/uploads/allimg/2025/10/2904660184224691010.jpg



ന്യൂഡൽഹി∙ ഇന്ത്യയുടെ ഊർജസ്വലവും മഹത്വമുള്ളതുമായ ചിത്രമാണ് ദേശീയഗാനമായ ‘വന്ദേ മാതരം’ വരച്ചുകാട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാട്ടിന്റെ മൂല്യങ്ങൾ ഭാവിതലമുറകളിലേക്ക് എത്തിച്ച് അതിന്റെ 150-ാം വാർഷികം സ്മരണീയമാക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു. പ്രതിമാസ ‘മൻ കി ബാത്ത്’ റേഡിയോ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച്, 1896 ൽ രബീന്ദ്രനാഥ ടാഗോർ ആദ്യമായി ആലപിച്ച ദേശീയ ഗാനത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘വന്ദേ മാതരം’വുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

[*] Also Read രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ടു; നഗരസഭ അധ്യക്ഷ പ്രമീളയെ തള്ളി ബിജെപി, പാർട്ടി വിരുദ്ധ നടപടി


30 മിനിറ്റ് നീണ്ട പ്രഭാഷണത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾ ഏറ്റെടുത്ത നിരവധി സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗുജറാത്തിലെ കണ്ടൽക്കാടുകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ, ഛത്തീസ്ഗഢിൽ ഗാർബേജ് കഫേകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച്, ബെംഗളൂരുവിലെ തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അർധസൈനിക വിഭാഗങ്ങളായ ബിഎസ്എഫിന്റെയും സിആർപിഎഫിന്റെയും യൂണിറ്റുകളിൽ ഇന്ത്യയുടെ തദ്ദേശീയമായ നായ്ക്കളുടെ ഇനങ്ങളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെ പിന്നിലാക്കി മുധോൾ ഹൗണ്ട് (കാരവൻ ഹൗണ്ട്) ഇനത്തിൽപ്പെട്ട നായ്ക്കൾ മത്സരത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘‘കഴിഞ്ഞ വർഷം, ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് പട്രോളിങ്ങിനിടെ, സിആർപിഎഫിന്റെ സേനയിൽ ഉണ്ടായിരുന്ന തദ്ദേശീയ വർഗത്തിൽപ്പെട്ട നായ്ക്കുട്ടി 8 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. റാംപുർ ഹൗണ്ടുകൾ, മുധോൾ ഹൗണ്ടുകൾ, മോംഗ്രലുകൾ, കോമ്പൈ, പണ്ടികോണ തുടങ്ങിയ ഇന്ത്യൻ ഇനങ്ങളെ ബിഎസ്എഫും സിആർപിഎഫും സേനയുടെ ഡോഗ് സ്ക്വാഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്’’ – അദ്ദേഹം പറഞ്ഞു. ഇവയിൽ ചിലത് ഒക്ടോബർ 31 ന് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ഏകതാ നഗറിൽ സംഘടിപ്പിക്കുന്ന പരേഡിൽ പങ്കെടുക്കും.

[*] Also Read ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ, ഒരിക്കലും വാക്കു മാറില്ല; എയിംസ് തൃശൂരിൽ വരുമെന്ന് പറ‍ഞ്ഞിട്ടില്ല’

/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg

[*] ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
MORE PREMIUM STORIES


ഒഡിഷയിലെ കൊരാപുട്ടിൽ കാപ്പി കൃഷി ചെയ്യാനുള്ള ശ്രമങ്ങളെയും മോദി പ്രശംസിച്ചു. ‘‘ആ പ്രദേശത്തെ ആളുകൾക്ക് പ്രയോജനകരമാണിത്. ഇന്ത്യൻ കാപ്പി ലോകമെമ്പാടും വളരെ പ്രചാരത്തിലുണ്ട്. കർണാടകയിലെ ചിക്കമംഗളൂരു, കൂർഗ്, ഹാസൻ, തമിഴ്‌നാട്ടിലെ പുൽനി, ഷെവറോയ്, നീലഗിരി, അണ്ണാമലൈ, കർണാടക - തമിഴ്നാട് അതിർത്തിയിലെ ബിലിഗിരി മേഖല, വയനാട്, തിരുവിതാംകൂർ, മലബാർ എന്നിവിടങ്ങളിൽ എവിടെനിന്നാണെങ്കിലും - ഇന്ത്യൻ കാപ്പിയുടെ വൈവിധ്യം ശരിക്കും ശ്രദ്ധേയമാണ്’’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

[*] Also Read ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും


സംസ്കാരത്തിന്റെയും സമൂഹമാധ്യമങ്ങളുടെയും ലോകം സംസ്കൃതത്തിന് പുതിയ ജീവൻ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി യുവാക്കൾ റീലുകളിലൂടെ ഈ ഭാഷയിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘പലരും സമൂഹമാധ്യമ ചാനലുകളിലൂടെ സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. അത്തരത്തിലൊരു യുവ ഉള്ളടക്ക സൃഷ്ടാവാണ് ഭായ് യഷ് സലൂങ്കെ. ഒരു കണ്ടന്റ് ക്രിയേറ്ററും ക്രിക്കറ്റ് കളിക്കാരനുമാണ് സലൂങ്കെ. സംസ്കൃതത്തിൽ സംസാരിച്ചുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന അദ്ദേഹത്തിന്റെ റീൽ വളരെ പ്രചാരം നേടിയിട്ടുണ്ട്’’ – മോദി പറഞ്ഞു. English Summary:
PM Modi said Vande Mataram is a vibrant and glorious depiction of India: He urged citizens to commemorate its 150th anniversary by passing on the song\“s values to future generations.
Pages: [1]
View full version: ‘വന്ദേ മാതരം’ 150 വർഷം; ദേശീയഗാനത്തിന്റെ വാർഷികം സ്മരണീയമാക്കണമെന്ന് പ്രധാനമന്ത്രി