deltin33 Publish time 2026-2-12 10:51:14

രാജ്യവ്യാപക എസ്ഐആർ: തീയതി തിര.കമ്മിഷൻ നാളെ പ്രഖ്യാപിച്ചേക്കും; കേരളത്തിൽ നീട്ടിയേക്കും

/uploads/allimg/2025/10/299873808016405281.jpg



ന്യൂഡൽഹി ∙ രാജ്യവ്യാപക എസ്ഐആറിനുള്ള (സമഗ്ര വോട്ടർപട്ടിക പരിഷ്കരണം) ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 4.15നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസം ഒന്നിന് രാജ്യവ്യാപക എസ്ഐആർ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

[*] Also Read ‘വന്ദേ മാതരം’ 150 വർഷം; ദേശീയഗാനത്തിന്റെ വാർഷികം സ്മരണീയമാക്കണമെന്ന് പ്രധാനമന്ത്രി


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കുന്നത് നീട്ടിവച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. കേരളത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടണം എന്ന നിർദേശം നിയമസഭയും ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യം ചൂണ്ടിക്കാട്ടി.

[*] Also Read മെസ്സി വന്നില്ലെങ്കിലെന്താ, സൽമാൻ ഖാൻ വരും; പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി


അടുത്ത മാസം ആദ്യം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഡിസംബർ 20ന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ബിഹാറിലെ എസ്ഐആറിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യവ്യാപക എസ്ഐആറിനുള്ള നടപടി ആരംഭിക്കുന്നത്.
/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg

[*] ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
SIR Schedule: Election Commission news focuses on the upcoming announcement of the SIR schedule. The Election Commission is set to hold a press conference to reveal the schedule for the country-wide SIR, with potential implications for local elections in states like Kerala.
Pages: [1]
View full version: രാജ്യവ്യാപക എസ്ഐആർ: തീയതി തിര.കമ്മിഷൻ നാളെ പ്രഖ്യാപിച്ചേക്കും; കേരളത്തിൽ നീട്ടിയേക്കും