cy520520 Publish time 2026-2-12 10:51:20

വ്യാജ സർട്ടിഫിക്കറ്റുമായി ബസ് ഡ്രൈവർ, മദ്യപിച്ച് വാഹനമോടിച്ച ബൈക്ക് യാത്രക്കാരൻ; കർണൂൽ അപകടത്തിനു പിന്നിൽ

/uploads/allimg/2025/10/9135681638343068226.jpg



ഹൈദരാബാദ്∙ വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഡ്രൈവിങ് ലൈസൻസ് നേടിയ ബസ് ഡ്രൈവർ, മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച ബൈക്ക് യാത്രക്കാരൻ, നിയമങ്ങൾ കാറ്റിൽ പറത്തിയ ട്രാവൽ കമ്പനി. ആന്ധ്രാപ്രദേശിലെ കർണൂലിൽ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനു പിന്നിലെ കാരണങ്ങൾ പുറത്തുവന്നപ്പോൾ തെളിയുന്നത് റോഡ് സുരക്ഷയിലെ വൻ പാളിച്ചകൾ. ബെംഗളൂരു –ഹൈദരാബാദ് ദേശീയപാതയിൽ ബൈക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച ഡബിൾ ഡക്കർ ബസ് ഓടിച്ചിരുന്നത് മിരിയാല ലക്ഷ്മയ്യ എന്നയാളാണ്. അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾ പത്താംക്ലാസിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഡ്രൈവിങ് ലൈസൻസ് സംഘടിപ്പിച്ചത്. ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണമെന്നാണ് ചട്ടം.

[*] Also Read ബസിൽ പൊട്ടിത്തെറിച്ചത് 400 മൊബൈലുകൾ; ബൈക്കിലെ തീ ആളിപ്പടര്‍ന്നു; കർണൂലിൽ വില്ലനായത് ബാറ്ററികൾ


വെള്ളിയാഴ്ചയാണ് കർണൂലിലെ ചിന്ന ടെകുരുവിൽ രണ്ടുപേർ സഞ്ചരിച്ച ബൈക്ക് റോ‍ഡിൽ തെന്നിവീണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന ശിവശങ്കർ അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന എരി സ്വാമിക്ക് പരുക്കേറ്റു. ശിവശങ്കറിന്റെ മൃതദേഹം റോഡിനു പുറത്തേക്ക് എരി സ്വാമി മാറ്റിയിട്ടെങ്കിലും ബൈക്ക് റോഡിൽനിന്ന് മാറ്റുന്നതിനു മുൻപ് ബസ് ബൈക്കിനെയും വലിച്ചുകൊണ്ട് പോകുകയായിരുന്നു. ബൈക്ക് റോ‍ഡിൽ കിടക്കുന്നത് ശ്രദ്ധിക്കാതെ ലക്ഷ്മയ്യ ബസോടിച്ചു കയറ്റുകയായിരുന്നു. ഇതിനിടെ ബൈക്കിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും ബസിലേക്ക് തീപടരുകയും ചെയ്തു.

[*] Also Read കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?


ബൈക്ക് യാത്രക്കാരായിരുന്ന ശിവശങ്കറും സ്വാമിയും മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് കർണൂൽ റെയ്ഞ്ച് ഡപ്യൂട്ടി ഐജി കോയ പ്രവീൺ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. വെള്ളിയാഴ്ച രാത്രി ധാബയിൽനിന്ന് ഭക്ഷണം കഴിച്ചതിനുശേഷം മദ്യപിച്ചതായി സ്വാമി മൊഴി നൽകിയിട്ടുണ്ട്. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതിനുശേഷം അമിതവേഗത്തിൽ അശ്രദ്ധമായി ശിവശങ്കർ ബൈക്കോടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg

[*] ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
MORE PREMIUM STORIES


ബസ് ഉടമയായ ട്രാവൽ കമ്പനിയുടെയും ഭാഗത്തും വീഴ്ചയുണ്ടെന്ന് പൊലീസ് പറ​ഞ്ഞു. അനധികൃതമായാണ് ബസിൽ സ്ലീപ്പർ കോച്ചുകൾ സ്ഥാപിച്ചിട്ടുള്ളത്, സുരക്ഷാ പരിശോധനകൾ ഒഴിവാക്കാൻ റീ റജിസ്ട്രേഷൻ നടത്തിയതിലും സംശയങ്ങളുണ്ട്. അപകടസാഹചര്യങ്ങളിൽ ജനാല പൊട്ടിക്കാനുള്ള ഹാമറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബസിൽ ഉണ്ടായിരുന്നില്ലെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. @TeluguScribe, @IndiaFlick എന്നീ എക്സ് അക്കൗണ്ടുകളിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Kurnool Bus Accident: Kurnool Bus Accident reveals shocking road safety lapses: fake license driver, intoxicated motorcyclist, and negligent travel company. Learn how 20 lives were lost.
Pages: [1]
View full version: വ്യാജ സർട്ടിഫിക്കറ്റുമായി ബസ് ഡ്രൈവർ, മദ്യപിച്ച് വാഹനമോടിച്ച ബൈക്ക് യാത്രക്കാരൻ; കർണൂൽ അപകടത്തിനു പിന്നിൽ