cy520520 Publish time 2026-2-12 10:51:35

‘മൊൻത’ ചുഴലിക്കാറ്റ് കരതൊട്ടു, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം; കനത്ത മഴ, ജാഗ്രത

/uploads/allimg/2025/10/8679263025286703704.jpg



അമരാവതി∙ ആന്ധ്രയിൽ കരതൊട്ട് ‘മൊൻത’ ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 ​കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടി ചുഴലിക്കാറ്റ് കരയിലേക്ക് കയറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

[*] Also Read ഞെട്ടിവിറച്ച് നാട്, ശബ്ദംകേട്ട് ഭയന്നുകരഞ്ഞ് കുട്ടികൾ; നടന്നുപോയവർക്കും ആഘാതം, ഭീതിയോടെ ഫോൺവിളികൾ പാഞ്ഞു


അടുത്ത 3-4 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി. ഒഡീഷയിലെ തെക്കൻ ജില്ലകളിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബംഗാളിലും ചുഴലിക്കാറ്റിന്റെ ഭാഗമായി മഴ ശക്തമായി.


#WATCH | Kakinada, Andhra Pradesh: Severe cyclonic storm “Montha“ to cross the Andhra Pradesh coast between Machilipatnam and Kalingapatnam around Kakinada during the next few hours with a maximum sustained wind speed of 90-100 kmph gusting to 110 kmph. pic.twitter.com/UExVonIHAm— ANI (@ANI) October 28, 2025
English Summary:
Cyclone Montha: Cyclone Montha makes landfall in Andhra Pradesh, bringing heavy rainfall and strong winds to the coastal regions. The cyclone is expected to move north-northwest, impacting Andhra Pradesh, Odisha, and neighboring states.
Pages: [1]
View full version: ‘മൊൻത’ ചുഴലിക്കാറ്റ് കരതൊട്ടു, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം; കനത്ത മഴ, ജാഗ്രത