deltin33 Publish time 2026-2-12 10:52:19

‘കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി; വഖഫ് ബിൽ നിർത്തിവയ്ക്കും’: ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം

/uploads/allimg/2025/10/2076966452471629634.jpg



പട്ന∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ ‘തേജസ്വി പ്രതിജ്ഞാ പ്രാൺ’ ആർജെഡി, കോൺഗ്രസ് നേതാക്കളുെട നേതൃത്വത്തിൽ പുറത്തിറക്കിയത്.

[*] Also Read ഹാർഡ് ഡിസ്ക്കിൽ 15 യുവതികളുടെ വിഡിയോ; സ്വകാര്യ ദൃശ്യം സൂക്ഷിച്ച കാമുകനെ കൊന്ന കേസിൽ ട്വിസ്റ്റ്, രാം കേശ് വില്ലനോ?


ആർജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് പവൻ ഖേര, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) തലവൻ മുകേഷ് സഹാനി, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അതേസമയം ഡൽഹിയിൽ തുടരുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രകാശന ചടങ്ങിൽ പങ്കെടുത്തില്ല.

സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുന്ന നിയമം പാസാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ‘മയി-ബെഹിൻ മാൻ യോജന’ പ്രകാരം, ഡിസംബർ 1 മുതൽ അടുത്ത അഞ്ചു വർഷത്തേക്ക് സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ ഇന്ത്യാ സഖ്യം ഉറപ്പു നൽകുന്നു. വഖഫ് (ഭേദഗതി) ബിൽ നിർത്തിവയ്ക്കുമെന്നും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും പത്രികയിൽ പറയുന്നുണ്ട്.
/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg

[*] ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
[*] സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ

   [*]
   [*]
/uploads/allimg/2025/10/1209760266757410025.jpg   
MORE PREMIUM STORIES


നവംബർ 6നും നവംബർ11 നുമായി രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14നാണ് വോട്ടെണ്ണൽ. ഇതുവരെയുള്ള ധാരണ പ്രകാരം, ആർജെഡി 143 സീറ്റുകളിലും, കോൺഗ്രസ് 61 സീറ്റുകളിലും, വിഐപി 15 സീറ്റുകളിലും, ഇടതു പാർട്ടികൾ 33 സീറ്റുകളിലും, ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. 10 സീറ്റുകളിൽ ഇന്ത്യ സഖ്യ കക്ഷികൾ തമ്മിൽ സൗഹൃദ മത്സരം നടക്കുന്നുണ്ട്. ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. English Summary:
From govt jobs to Waqf law on hold: What INDIA bloc has promised in Bihar manifesto
Pages: [1]
View full version: ‘കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി; വഖഫ് ബിൽ നിർത്തിവയ്ക്കും’: ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം