‘2 വർഷത്തിനകം ബിഹാറിൽ സീതാക്ഷേത്രം’; എൻഡിഎയ്ക്ക് വോട്ടു വീഴുമ്പോൾ പ്രകമ്പനം ഇറ്റലി വരെ അനുഭവപ്പെടണം: അമിത് ഷാ
/uploads/allimg/2025/10/3094572127199157575.jpg/uploads/allimg/2025/10/3993188847926765646.jpg/uploads/allimg/2025/10/1338302352761140217.jpg
പട്ന∙ രണ്ടു വർഷത്തിനകം ബിഹാറിൽ സീതാദേവീ ക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ കർമം നിർവഹിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ഹിൽസയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. രാമായണത്തിലെ സീതാ ദേവിയുടെ ജന്മദേശവുമായി ബിഹാറിനുള്ള സാംസ്കാരിക ബന്ധം സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷായുടെ പ്രഖ്യാപനം. 850 കോടി ചെലവിൽ നിർമിക്കുന്ന ക്ഷേത്രത്തിന് അഞ്ചു മാസം മുൻപ് അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്നാണ് ഭൂമിപൂജ നടത്തിയത്.
[*] Also Read ‘അത് രാജ്യത്തിന്റെ ആഘോഷം, അമ്മമാർ ഈ അപമാനം മറക്കില്ല’: ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചെന്ന് മോദി
/uploads/allimg/2025/10/4015644010353287425.jpg/uploads/allimg/2025/10/2933185160513242744.jpg
550 വർഷം മുമ്പ് തകർക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രം പുനർനിർമിക്കുന്നത് 70 വർഷം തടഞ്ഞുവച്ചത് കോൺഗ്രസും ലാലുപ്രസാദ് യാദവും ചേർന്നാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 2024 ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമം പ്രധാനമന്ത്രി നിർവഹിച്ചതു മുതൽ ഹിൽസയിലെ സൂര്യക്ഷേത്രത്തിൽ ഒരു മൺചെരാത് അണയാതെ കത്തുകയാണെന്നും ഷാ പറഞ്ഞു.
[*] Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
ഛഠ് പൂജയെ അപമാനിച്ച ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പോടെ തുടച്ചുനീക്കപ്പെടുമെന്ന്ലഖിനസാരായിലെ പ്രചാരണ റാലിയിൽ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയെയും ഛഠ് പൂജയെയും അവഹേളിച്ച കോൺഗ്രസിനോട് ബിഹാർ ജനത പ്രതികാരം ചെയ്യും. വോട്ടിങ് യന്ത്രത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ ചിഹ്നത്തിൽ ജനം അമർത്തുമ്പോൾ അതിന്റെ പ്രകമ്പനം ഇറ്റലി വരെ അനുഭവപ്പെടണമെന്നുംഅമിത് ഷാ പറഞ്ഞു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷായുടെ പ്രസംഗം.
/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg
[*] അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
[*]
[*]
/uploads/allimg/2025/10/1209760266757410025.jpg
[*] വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
[*]
[*]
/uploads/allimg/2025/10/1209760266757410025.jpg
[*] ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
[*]
[*]
/uploads/allimg/2025/10/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Amit Shah Announces Sita Devi Temple construction in Bihar is set to be completed within two years, with Prime Minister Narendra Modi expected to perform the consecration ceremony.
Pages:
[1]