ദൈവത്തിന്റെ സമ്മാനം തേടി
/uploads/allimg/2025/11/507644041067829508.jpg/uploads/allimg/2025/11/6814820802115978993.jpg
/uploads/allimg/2025/11/6814820802115978993.jpg
ഇത്യോപ്യയിലേക്കുള്ള യാത്രയ്ക്കു പ്രേരിപ്പിച്ച പ്രധാന കാരണം\“ആർക് ഓഫ് കവനന്റ്\“ അഥവാ വാഗ്ദാനപേടകം കാണുക എന്നതായിരുന്നു. സാക്ഷ്യപേടകമെന്നും വിശുദ്ധപേടകമെന്നും വിളിക്കാറുള്ള ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ബൈബിളിലെ പഴയ നിയമത്തിലാണുള്ളത്.സീനായ് മലയിൽ വച്ചു മോശയ്ക്കു ദൈവം നൽകിയ പത്തു കൽപനകൾ എഴുതിയ രണ്ടു കൽപലകകൾ പേടകത്തിൽ സൂക്ഷിച്ചു എന്നാണ് ബൈബിളിൽ. സ്വർണം പൂശിയ തടിപ്പേടകം ജറുസലമിലെ സോളമൻ ദേവാലയത്തിലാണ് സൂക്ഷിച്ചത്.
[*] Also Read മുണ്ട് മാറട്ടെ...
ദൈവസാന്നിധ്യത്തിന്റെ ഭൗതിക അടയാളമായതിനാൽ വലിയ പ്രാധാന്യമാണ് പഴമക്കാർ ഇതിനു നൽകിയിരുന്നത്. എന്നാൽ കാലം കടക്കവേ ഇസ്രയേൽ ജനത പേടകത്തെ ഒരു ഭാഗ്യചിഹ്നമായി കണ്ടു യുദ്ധത്തിലും മറ്റും ഒപ്പം കരുതാൻ തുടങ്ങി. ക്രിസ്തു ജനിക്കുന്നതിന് അറുനൂറു വർഷം മുൻപ് ബാബിലോണിയയുടെ ജറുസലം ആക്രമണവേളയിൽ അപ്രത്യക്ഷമായ പേടകം പിന്നീട് ആരും കണ്ടിട്ടില്ല. /uploads/allimg/2025/11/9178321419756391156.jpgവിശുദ്ധപേടകം സൂക്ഷിച്ചിരിക്കുന്ന കപ്പേള
ഭൂരിഭാഗം ചരിത്രകാരന്മാരുടെയും ഈ അഭിപ്രായംപക്ഷേ, ഇത്യോപ്യൻ ജനത അംഗീകരിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധപേടകം അക്സം എന്ന സ്ഥലത്തെ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ ശക്തയായ രാജ്ഞിയായിരുന്ന മകേദയിൽ ജറുസലമിലെ സോളമൻ രാജാവിനു ജനിച്ച മെനെലിക് എന്ന മകന് സോളമൻ വിശുദ്ധപേടകം സമ്മാനമായി നൽകി എന്നാണ് ഇത്യോപ്യൻ വിശ്വാസം. എല്ലാ പള്ളികളിലും അതിന്റെ ഒരു പകർപ്പ് സൂക്ഷിച്ചിട്ടുണ്ട്. /uploads/allimg/2025/11/9178321419756391156.jpgലാലിബെല്ലയിൽ പാറകൾ തുരന്നു നിർമിച്ച ഏകശിലാ പള്ളികളിൽ ഒന്ന്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ആഫ്രിക്കൻ ജറുസലം എന്നു വിളിപ്പേരുള്ള ലാലിബെല്ലയിലാണ് ഞാൻ താമസിച്ചത്. ജറുസലം സന്ദർശിക്കാൻ പറ്റാത്ത ജനങ്ങൾക്ക്, അവിടത്തെ പ്രതീതി നൽകാനായിട്ടാണ് ലാലിബെല്ല എന്ന രാജാവ് വലിയ ഏകശിലാ പള്ളികൾ നിർമിച്ചത്. ആയിരം വർഷങ്ങൾക്കു മുൻപു പാറകൾ തുരന്നായിരുന്നു നിർമാണം. ഏകശിലാ പള്ളികളുള്ള ലോകത്തിലെഒരേയൊരു ഇടമാണ് ഇത്യോപ്യ.
മറ്റു ക്രിസ്തീയ രാജ്യങ്ങളിൽനിന്നു വേറിട്ടു നിൽക്കുന്നതാണ് ഇത്യോപ്യൻ ഓർത്തഡോക്സ് പള്ളികളിലെആചാരങ്ങൾ. ചടങ്ങുകളുടെഭാഗമാകണമെങ്കിൽ സ്ത്രീയാണെങ്കിലും, പുരുഷനാണെങ്കിലും വെള്ള ഷാൾ കൊണ്ടു ശരീരം മൂടണം.സ്ത്രീകൾ തലയും ഷാൾ കൊണ്ടു മറയ്ക്കണം. കടുത്ത വിശ്വാസികളാണ് ഇത്യോപ്യയിലെ ക്രൈസ്തവർ. എല്ലാബുധനും വെള്ളിയും അവർ ഉപവസിക്കും. അന്നു മാംസാഹാരം മാത്രമല്ല പാൽ പോലുള്ള മൃഗഉൽപന്നങ്ങളും ഭക്ഷിക്കില്ല.ഹോട്ടലുകളിൽ പോലും ആ ദിവസം സസ്യാഹാരം മാത്രമേ ഉണ്ടാകു.
ഞായറാഴ്ച ദിവസം ഒരു പള്ളിയിൽ കുർബാനയ്ക്കായി ഞാനും പോയിരുന്നു. തലേദിവസം രാത്രിയിൽ ഒരു മണി മുതൽ പള്ളിക്കു മുന്നിൽ പുരോഹിതർ പലതരം വാദ്യോപകരണങ്ങളുമായി പാട്ടുകൾ ആരംഭിക്കും. കുറച്ചു നേരം ആ പാട്ടുകൾ കേട്ടപ്പോൾ ഭക്തിസാന്ദ്രമായ മറ്റൊരു ലോകത്തിൽ എത്തിയതു പോലെയാണ്തോന്നിയത്. കുർബാന സമയത്ത് ഇരിക്കാൻ പള്ളിക്കുള്ളിൽ ബെഞ്ചുകൾ ഇല്ല . പ്രായമായവരുടെ കൈയിൽ \“ടൗ ക്രോസ്\“ എന്ന് വിളിക്കുന്ന ഒരു തരം വടിയുണ്ട്. ക്ഷീണം തോന്നുമ്പോൾ അതിൽ ചാരി നിൽക്കാം. ആരാധനയുടെ ഇടയിൽ എല്ലാവരും നിലത്തു കുമ്പിടുകയും തറയിൽ ചുംബിക്കുകയും ചെയ്യും.
അവിടെനിന്നാണ് ഗൈഡായ മെസാലെയ്ക്കൊപ്പം വിശുദ്ധപേടകം കാണാനായി ഞാൻ അക്സമിലേക്ക് പുറപ്പെട്ടത്. അന്നൊരു വിശേഷ ദിവസമായിരുന്നു.
അത്തരം ദിവസങ്ങളിൽ വിശുദ്ധപേടകം തലയിൽ ചുമന്നു പുരോഹിതർ പട്ടണത്തിനു പ്രദക്ഷിണം വയ്ക്കും. അപ്പോൾ പേടകം കാണാമെന്നായിരുന്നു പ്രതീക്ഷ.രാവിലെ അഞ്ചിനു തന്നെ മെസാലെ എന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തി. അവൻഎനിക്കൊരു നേർത്തവെള്ള ഷാളും നൽകി.
അകസ്മിലെ മൺവഴികളിലൂടെ മെസാലെയ്ക്കൊപ്പം ഞാൻ നടന്നു.അൽപ ദൂരം എത്തിയപ്പോൾ ദൂരെ ചെറിയ ബൾബുകൾ കൊണ്ടലങ്കരിച്ചഒരു പള്ളിയുടെ രൂപരേഖ കണ്ടു. ‘അതാണ്സെഹിയോൻ മാതാവിന്റെ പള്ളി. അതിനോടു ചേർന്നുള്ള കൽപലകകളുടെ കപ്പേളയിലാണ് വിശുദ്ധപേടകം സൂക്ഷിച്ചിരിക്കുന്നത്’ മെസാലെ പറഞ്ഞു ‘ഇവിടെ നിന്നാൽ നമുക്ക് പേടകത്തിന്റെ എഴുന്നള്ളിപ്പ് കാണാൻ സാധിക്കും’.
അപൂർവമായ കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാൻ ഞാൻ തയാറായി. പതിനഞ്ചു മിനിറ്റോളം ഞങ്ങൾ ഇരുട്ടിൽ നിന്നു. താമസിയാതെ ദൂരെനിന്നും ഇത്യോപ്യൻ ഭാഷയിലുള്ള പ്രാർഥനകൾ കേട്ടു തുടങ്ങി. അകലെ നിന്ന് വലിയൊരു ജാഥ വരുന്നതു കണ്ടു.വെള്ള വസ്ത്രങ്ങൾ ധരിച്ച്, മെഴുകുതിരികളും പ്രാർഥനകളുമായി മനുഷ്യരുടെ നീണ്ട നിര അലൗകികമായ അനുഭവം പോലെ എന്റെ മുന്നിലൂടെ കടന്നു പോയി..
മെസാലെ അവർക്കിടയിൽ നടക്കുന്ന പുരോഹിതരെ കാണിച്ചു തന്നു. ചുവപ്പു മേലങ്കി ധരിച്ച പുരോഹിതൻ തലച്ചുമടായി ഒരു തടിയുടെ പെട്ടി കൊണ്ടുപോകുന്നു. മറ്റൊരു പുരോഹിതൻ മുത്തുക്കുട കൊണ്ട് അതിനെ സംരക്ഷിക്കുന്നു.
‘അതാണ് വിശുദ്ധപേടകം’ മെസാലെ പറഞ്ഞു.
ഞാൻ നിരാശയായി. സ്വർണത്തിന്റെ പേടകമായിരുന്നു എന്റെ സങ്കൽപ്പത്തിൽ.
\“സ്വർണം കൊണ്ടല്ലേ വിശുദ്ധപേടകം പൂശിയിരിക്കുന്നത് ?\“
\“ അതെ. ഇത് അതിന്റെമാതൃക മാത്രമാണ്. ശരിക്കുമുള്ള പേടകം കാണാൻ ആർക്കും അനുവാദമില്ല. കപ്പേളയിൽ പ്രധാന പുരോഹിതന്റെ സംരക്ഷണയിലാണ് അതു സൂക്ഷിച്ചിട്ടുള്ളത്. അദ്ദേഹം മരണംവരെ അതു കാക്കും. ശേഷം സംരക്ഷണത്തിന്റെ ഉത്തരവാദിത്തം അടുത്തപുരോഹിതനെ ഏൽപ്പിക്കും. മറ്റാർക്കും, രാജാവിനു പോലും അതു കാണാൻ അനുവാദമില്ല. മാത്രവുമല്ല, അതു സൂക്ഷിച്ചിരിക്കുന്ന പള്ളിയിലേക്കു സ്ത്രീകൾക്കു പ്രവേശനവുമില്ല’.
പ്രാർഥനാ സംഘത്തിനു പിന്നാലെ ഞങ്ങളും പോയി. സെഹിയോൻ മാതാവിന്റെ പള്ളിയുടെ മുന്നിലാണ് ജാഥ അവസാനിച്ചത്. അവിടെയുംപ്രാർഥനകൾ തുടർന്നു. പള്ളിയിൽ നിന്നു കുറച്ചു മാറിയാണ് വിശുദ്ധപേടകം സൂക്ഷിച്ചിരുന്നചെറിയ കപ്പേള. പുരോഹിതൻ പേടകവുമേന്തി കപ്പേളയിലേക്കു മടങ്ങുന്നതു കണ്ടു.എന്റെ മനസ്സ് മുഴുവൻ വിശുദ്ധപേടകത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ചരിത്രവും വിശ്വാസവും കലർന്നിരിക്കുന്നതു കൊണ്ട്എന്താണ് സത്യം, ഏതാണ് കെട്ടുകഥ എന്നു വേർതിരിച്ചറിയാൻ പറ്റുന്നില്ല.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വാക്കുകളാണ് അപ്പോൾ എന്റെ മനസ്സിൽ വന്നത് \“ഇല്ലാത്ത ഒരു സാധനത്തെപ്പറ്റി, അല്ലെങ്കിൽ ഉണ്ടോ എന്നു നിശ്ചയമില്ലാത്ത ഒന്നിനെ പറ്റി ആലോചിക്കുക, ഓർക്കുക, വിശ്വസിക്കുക, മനസ്സിൽ ധ്യാനിക്കുക. അത് ഉള്ളിലുണർത്തുന്ന ഒരു ബോധമുണ്ട്. ഒരു ചൈതന്യത്തെപ്പറ്റിയുള്ള ബോധം. അതൊരു സൗന്ദര്യദർശനം തന്നെയാണ്\“ ആ സൗന്ദര്യദർശനമാകണം ഇത്യോപ്യക്കാരെ മുന്നോട്ടു നയിക്കുന്നത്. English Summary:
Seeking the Ark of the Covenant: A Spiritual Journey to Ethiopia\“s Ancient Heart
Pages:
[1]