deltin33 Publish time 2026-2-12 10:59:22

ഇടുക്കിയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു; തോട്ടിൽ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെട്ടു

/uploads/allimg/2025/11/1749661458164836552.jpg



ഇടുക്കി ∙ പീരുമേട് തട്ടത്തികാനത്തിനു സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം പീരുമേട്ടിൽ എത്തിയതായിരുന്നു മഹേഷ്. ഇവിടുത്തെ റിസോർട്ടിൽ തങ്ങിയതിനു ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.

[*] Also Read കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു


അപകട സമയത്ത് അതുവഴി വന്ന സമീപത്തെ കോളജ് വിദ്യാർഥികൾ ഇതു കാണുകയും ഇവർ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കയത്തിൽ നിന്ന് മഹേഷിനെ പുറത്തെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. English Summary:
Tourist Drowned To Death In Idukki: A tourist from Harippad died after drowning in a pond near Thattathikkanam in Peerumedu, Idukki. The deceased, Mahesh, was visiting Peerumedu with friends and accidentally fell into the water.
Pages: [1]
View full version: ഇടുക്കിയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു; തോട്ടിൽ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെട്ടു