Chikheang Publish time 2026-2-12 10:59:41

ക്ഷേമപെൻഷനായി കടമെടുക്കൽ: എതിർത്ത് സഹകരണസംഘങ്ങൾ

/uploads/allimg/2025/11/3805985645161410771.jpg



തിരുവനന്തപുരം∙ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ തങ്ങളുടെ പക്കൽനിന്നു പണമെടുക്കുന്ന സർക്കാർ നടപടിക്കെതിരെ സഹകരണസംഘങ്ങൾ. 2 കോടി മുതൽ 5 കോടി രൂപ വരെയാണ് ഓരോ സഹകരണസംഘത്തിൽനിന്നും പെൻഷൻ കമ്പനിക്കു വേണ്ടി സഹകരണ റജിസ്ട്രാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ തുക എത്രയും വേഗം സഹകരണ കൺസോർഷ്യത്തിനു കൈമാറണം. ഇൗ മാസം 20ന് 3600 രൂപ വീതം 62 ലക്ഷം പേർക്കു വിതരണം ചെയ്യാനാണു സർ‍ക്കാർ പദ്ധതിയിട്ടിരിക്കുന്നത്. അതിനാൽ 15ന് മുൻപ് ഫണ്ട് ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

[*] Also Read ബിഹാർ തിരഞ്ഞെടുപ്പ്: വാക്ശരമെയ്ത് മോദി, രാഹുൽ; കൊട്ടിക്കയറി പ്രചാരണം, ചടുലമാക്കി പ്രമുഖ നേതാക്കൾ


ആകെ 2000 കോടി രൂപ സഹകരണസംഘങ്ങളിൽനിന്നു സമാഹരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. 9.10% പലിശ നൽകാമെന്നാണു വാഗ്ദാനം. ജനങ്ങൾ സ്ഥിരനിക്ഷേപമായി നൽകിയിരിക്കുന്ന തുകയുടെ 20% കരുതൽധനമായി സഹകരണസംഘങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. വേറെ പണമില്ലെങ്കിൽ ഇൗ ഫണ്ടിൽനിന്നു പണമെടുത്തു നൽകാനാണ് ആവശ്യം. മിക്ക സഹകരണസംഘങ്ങളും വലിയ പ്രതിസന്ധി നേരിടുമ്പോൾ കയ്യിലുള്ള പണം പെൻഷൻ കമ്പനിക്കു നൽകുന്നതിനോടു വലിയ എതിർപ്പാണ്. ഇത്തരം കൈമാറ്റങ്ങൾക്ക് അംഗങ്ങളുടെ പൊതുയോഗം വിളിക്കേണ്ടതുണ്ട്. വിളിച്ചാൽ എതിർപ്പ് ഉയരുമെന്നുറപ്പാണ്. ചില സംഘങ്ങൾ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്.

[*] Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?


പെൻഷൻകാർക്ക് ഒരു മാസം വൈകിഡിഎ വർധന; പ്രതിഷേധം

തിരുവനന്തപുരം ∙ സർക്കാർ ഉത്തരവിലെ പൊരുത്തക്കേട് കാരണം സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്കു വർധിപ്പിച്ച ക്ഷാമാശ്വാസം (ഡിആർ) ഒരു മാസത്തേക്കു നഷ്ടപ്പെടും. സർക്കാർ ജീവനക്കാർക്ക് ഒരു മാസം ജോലി ചെയ്യുന്നതിന്റെ ശമ്പളം തൊട്ടടുത്ത മാസമാണു വിതരണം ചെയ്യുന്നത്. എന്നാൽ, പെൻഷൻകാർക്ക് അതത് മാസത്തിന്റെ ആദ്യ ദിവസമാണ് ആ മാസത്തെ പെൻഷൻ നൽകുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ ഉത്തരവു പ്രകാരം, വർധിപ്പിച്ച 4% ഡിഎ / ഡിആർ ഒക്ടോബർ മുതലാണു പ്രാബല്യത്തിലായത്. ഇൗ തുക നൽകിത്തുടങ്ങിയത് ഇൗ മാസം ഒന്നിനു വിതരണം ചെയ്തു തുടങ്ങിയ ശമ്പളത്തിലും. ജീവനക്കാരുടേതുപോലെ പെൻഷൻകാർക്കും ഒക്ടോബർ മുതൽതന്നെ വർധന നൽകേണ്ടതാണ്. എന്നാൽ, ഇതിനു പകരം നവംബർ മുതലുള്ള പെൻഷനിലാണു പെൻഷൻകാർക്കു വർധന.

കഴിഞ്ഞ തവണ ഡിആർ അനുവദിച്ചപ്പോഴും ഇതേ തരത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. നഷ്ടപ്പെട്ട ഡിആർ വർധന പ്രത്യേകം നൽകണമെന്നാണു പെൻഷൻകാരുടെ ആവശ്യം. വർധിപ്പിച്ച ഡിആറിന്റെ 34 മാസത്തെ കുടിശികയും സർക്കാർ നൽകിയിട്ടില്ല. English Summary:
Kerala Welfare Pension Funding: Cooperative Societies Oppose Government Borrowing Demands
Pages: [1]
View full version: ക്ഷേമപെൻഷനായി കടമെടുക്കൽ: എതിർത്ത് സഹകരണസംഘങ്ങൾ