LHC0088 Publish time 2026-2-12 11:00:08

കൈവരി ഒടിഞ്ഞു, ഒരാൾ മുകളിൽനിന്ന് താഴേക്ക് വീണു; ജനം ചിതറിയോടി കുഴഞ്ഞു വീണു; ശ്രീകാകുളത്തെ അപകടം ഗേറ്റ് അടച്ചതിനാൽ

/uploads/allimg/2025/11/6264198817421150541.jpg



ശ്രീകാകുളം∙ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിരക്കിൽ 9പേർ മരിച്ചത് പ്രവേശന കവാടം അടച്ചതിനാലാണെന്ന് മന്ത്രി നാരാ ലോകേഷ്. പ്രവേശന കവാടം അടച്ചതോടെ പുറത്തിറങ്ങാനുള്ള ഗേറ്റിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇതുവഴി അകത്തേക്ക് കയറാനായിരുന്നു ശ്രമം. ഇതോടെ വലിയ തിരക്കായി. പ്രവേശന കവാടത്തിൽ പടികൾ ഉണ്ട്. മുകളിലുള്ള ഒരാൾ കൈവരി ഒടിഞ്ഞ് ജനക്കൂട്ടത്തിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ആളുകൾ ചിതറിയോടിയതോടെ അപകടമുണ്ടായി. ഇത്രയും വലിയ തിരക്ക് ഉണ്ടാകുമെന്ന് സംഘാടകർ കരുതിയില്ലെന്നും മന്ത്രി പറഞ്ഞു.

[*] Also Read എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം; കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു


മരിച്ചവരിൽ അധികവും സ്ത്രീകളാണ്. 15,000 പേർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ആളുകൾക്ക് പ്രവേശിക്കാൻ ഒരു കവാടവും ഇറങ്ങാന്‍ ഒരു കവാടവും മാത്രമാണ് ഉണ്ടായിരുന്നതെന്നും പടിക്കെട്ടിന്റെ ഭാഗത്തെ ഇരുമ്പ് കൈവരി തകർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും ശ്രീകാകുളം എസ്പി കെ.വി.മഹേശ്വര റെഡ്ഡി പറഞ്ഞു.

[*] Also Read ഇരട്ടക്കുട്ടികളായ രാമനും ലക്ഷ്മണനും ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ


തിക്കിലും തിരക്കിലും പെട്ട് 8 സ്ത്രീകളടക്കം 9 പേരാണ് മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും രണ്ടായിരത്തോളം ഭക്തർ എത്താറുണ്ട്. കാർത്തിക മാസത്തിലെ ഏകാദശി ദിവസമായതിനാൽ ശനിയാഴ്ച വൻ ജനപ്രവാഹമുണ്ടായി. ഹരിമുകുന്ദ് പാണ്ഡ എന്ന വ്യക്തിയാണ് 10 കോടി മുടക്കി 12 ഏക്കറിൽ അടുത്തിടെ ക്ഷേത്രം നിർമിച്ചത്. കഴിഞ്ഞ മേയ് മുതലാണ് പൂജ തുടങ്ങിയത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കും തിരക്കും Photo:@GopiKishorRaja2/X English Summary:
Srikakulam Temple Stampede death updates: Srikakulam stampede resulted in multiple fatalities due to a gate closure and subsequent crowd surge at the Venkateswara Swamy Temple.
Pages: [1]
View full version: കൈവരി ഒടിഞ്ഞു, ഒരാൾ മുകളിൽനിന്ന് താഴേക്ക് വീണു; ജനം ചിതറിയോടി കുഴഞ്ഞു വീണു; ശ്രീകാകുളത്തെ അപകടം ഗേറ്റ് അടച്ചതിനാൽ