cy520520 Publish time 2026-2-12 11:00:26

ബിഹാർ തിരഞ്ഞെടുപ്പ്: വാക്ശരമെയ്ത് മോദി, രാഹുൽ; കൊട്ടിക്കയറി പ്രചാരണം, ചടുലമാക്കി പ്രമുഖ നേതാക്കൾ

/uploads/allimg/2025/11/3734703112808507928.jpg



പട്ന∙ തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലായ ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ റാലികളും പ്രസംഗങ്ങളുമായി സജീവമായി. പട്നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മെഗാറാലിയിൽ വൻ ജനാവലി പങ്കുചേർന്നു. കോൺഗ്രസിന്റെ തലയ്ക്കു നേരെ ആർജെഡി നാടൻതോക്ക് ചൂണ്ടിയതോടെയാണു മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ അവർ അംഗീകരിച്ചതെന്നു മോദി വിമർശിച്ചു.

[*] Also Read ‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാർ തറ മന്ത്രി’


‘തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിനു താൽപര്യമില്ലായിരുന്നു. എന്നാൽ ആർജെഡിയുടെ സമ്മർദതന്ത്രങ്ങൾക്കു കോൺഗ്രസ് വഴങ്ങേണ്ടി ‌വന്നു. ജംഗിൾ രാജ് എന്താണെന്നു കോൺഗ്രസ് ഇപ്പോൾ മനസ്സിലാക്കിക്കാണും. ഇത്തരം കാര്യങ്ങൾ ബിഹാറിന് ഗുണകരമാകില്ല. പാടം നശിപ്പിച്ചവർ തന്നെ വിത്തുവിതയ്ക്കാനെത്തുന്ന കാഴ്ചയാണു പഴയ ജംഗിൾ രാജ് ആളുകളെ കാണുമ്പോൾ തോന്നുന്നത്.

ഒരിക്കൽ ബിഹാറിൽ വൈദ്യുത ലൈനുകളിൽ വസ്ത്രങ്ങൾ ഉണക്കിയിരുന്നു. പക്ഷേ ഞങ്ങൾ അതു മാറ്റി’– ബിഹാറിൽ പണ്ടുണ്ടായിരുന്ന വൈദ്യുതി തടസ്സങ്ങളെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കുളത്തിലിറങ്ങി മീൻ പിടിച്ച് രാഹുൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബേഗുസരായ് ജില്ലയിൽ രാഹുൽ ഗാന്ധി കുളത്തിൽ മീൻ പിടിക്കാനിറങ്ങി. മുൻ മന്ത്രി മുകേഷ് സാഹ്നിക്കൊപ്പമാണു വെള്ള ടീഷർട്ടും കാർഗോ പാന്റ്സും ധരിച്ച് വള്ളത്തിലേറി രാഹുലെത്തിയത്. മീൻപിടിത്തക്കാരോടൊപ്പം കുളത്തിലിറങ്ങിയ അദ്ദേഹം അവരുമായി സംവദിക്കുകയും ചെയ്തു.ഇതൊരു യഥാർഥ കുളമാണെന്ന അടിക്കുറിപ്പോടെ കോൺഗ്രസ് ഈ വിഡിയോ പങ്കുവച്ചു.

ഛഠ് പൂജ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യമുനാനദിക്കു പകരം ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള കൃത്രിമ ജലാശയം നിർമിച്ചെന്ന വിവാദം പരാമർശിച്ചായിരുന്നു ഈ അടിക്കുറിപ്പ്.

മോദി ട്രംപിനെ പേടിക്കുക മാത്രമല്ല ചെയ്യുന്നത്, അദ്ദേഹം വൻ വ്യവസായികളുടെ റിമോട്ട് കൺ‌ട്രോളിലാണു പ്രവർത്തിക്കുന്നതെന്നും രാഹുൽ ബേഗുസരായിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു. 1971ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ യുഎസ് ഭീഷണിപ്പെടുത്തിയെങ്കിലും അവർ പേടിച്ചില്ല. എന്നാൽ മോദിയോട് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ യുഎസ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അനുസരിച്ചു–രാഹുൽ പറഞ്ഞു.

എൻഡിഎ പാണ്ഡവരെന്ന് അമിത് ഷാ

സംസ്ഥാനത്തിന്റെ സുസ്ഥിരതയ്ക്കും രക്ഷയ്ക്കുമായെത്തിയ പാണ്ഡവരാണ് എൻഡിഎയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിൽ പറഞ്ഞു. ബിജെപി അടക്കം എൻഡിഎയിലെ 5 സഖ്യകക്ഷികളെ ഉദ്ദേശിച്ചായിരുന്നു ഷായുടെ പരാമർശം.

ലാലുവിന്റെ പുത്രൻ ബിഹാറിൽ മുഖ്യമന്ത്രിയായാൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണംതട്ടൽ എന്നിവയ്ക്കായി 3 പ്രത്യേക വകുപ്പുകൾ രൂപീകരിക്കേണ്ടി വരുമെന്ന് തേജസ്വി യാദവിനെ ലക്ഷ്യമിട്ട് ഷാ പറഞ്ഞു.

മുസാഫർപുരിലും വൈശാലിയിലും അദ്ദേഹം റാലികൾ നയിച്ചു. English Summary:
Bihar Elections Heat Up: Modi, Rahul, Shah Lock Horns in Intense Campaign
Pages: [1]
View full version: ബിഹാർ തിരഞ്ഞെടുപ്പ്: വാക്ശരമെയ്ത് മോദി, രാഹുൽ; കൊട്ടിക്കയറി പ്രചാരണം, ചടുലമാക്കി പ്രമുഖ നേതാക്കൾ