cy520520 Publish time 2026-2-12 11:02:34

‘വംശീയ കൂട്ടക്കൊലയും മാനഭംഗവും തുടരുന്നു, ഭക്ഷണവും വെള്ളവും ഇല്ലാതെ ജനം’: സുഡാനിൽ സ്ഥിതി അതിരൂക്ഷമെന്ന് യുഎൻ

/uploads/allimg/2025/11/7212303174805327700.jpg



ദോഹ ∙ സുഡാനിൽ നിയന്ത്രണാതീതമായി തുടരുന്ന ആഭ്യന്തരയുദ്ധം എല്ലാ അതിരുകളും ലംഘിക്കുന്നതായും ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിക്കിടയാക്കുന്നതായും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വംശീയ കൂട്ടക്കൊലയും മാനഭംഗവും തുടരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ജനം പട്ടിണിമരണം നേരിടുന്നു. ആയിരക്കണക്കിനാളുകൾ പലായനവഴിയിലാണ്. 2 വർഷമായി തുടരുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നു ഖത്തറിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിൽ ഗുട്ടെറസ് പറഞ്ഞു.

[*] Also Read ന്യൂയോർക്ക് മേയർ: പ്രവചനങ്ങളിൽ മുന്നിൽ സൊഹ്റാൻ മംദാനി; ജയിച്ചാൽ നഗരത്തിന് വിപത്തെന്ന് ട്രംപ്


അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) എൽ ഫാഷർ നഗരം പിടിച്ചതോടെയാണ് 2023 മുതൽ സുഡാൻ സേനയുമായി തുടരുന്ന ആഭ്യന്തരയുദ്ധം വഷളായത്. നാൽപതിനായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

ഇതേസമയം, ആർഎസ്എഫ് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഇന്ത്യൻ പൗരൻ ആദർശ് ബെഹേരയെ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഒഡീഷയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. സുഡാനിൽ ഒരു പ്ലാസ്റ്റിക് ഫാക്ടറി ജീവനക്കാരനായിരുന്നു ബെഹേര. 8 ദിവസമായി ബെഹേരയെക്കുറിച്ചു ഒരു വിവരവുമില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Sudan\“s Humanitarian Disaster:UN Declares Sudan Civil War the World\“s Worst Humanitarian Crisis
Pages: [1]
View full version: ‘വംശീയ കൂട്ടക്കൊലയും മാനഭംഗവും തുടരുന്നു, ഭക്ഷണവും വെള്ളവും ഇല്ലാതെ ജനം’: സുഡാനിൽ സ്ഥിതി അതിരൂക്ഷമെന്ന് യുഎൻ