വാക്കു തേടിയെത്തുന്നൂ, ഹോർത്തൂസ് ‘പദ’യാത്ര
/uploads/allimg/2025/11/2838873353770155419.jpg/uploads/allimg/2025/11/6814820802115978993.jpg
കൊച്ചി ∙ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഉത്സവമായ മനോരമ ഹോർത്തൂസ് നാട്ടുവാക്കുകൾ തേടി യാത്ര തുടങ്ങുന്നു. ഓരോ ജില്ലയിലെയും നാട്ടുശൈലികളും തനതു വാക്കുകളും വീണ്ടെടുത്തുകൊണ്ടുള്ള ‘പദ’യാത്ര –പദങ്ങളുടെ യാത്ര–ഇന്നു കൊച്ചിയിൽനിന്നു തുടങ്ങും. മലയാള മനോരമ പനമ്പിള്ളി നഗർ അങ്കണത്തിൽ മേയർ എം. അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു തുടങ്ങിയവർ സന്നിഹിതരാകും.
14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലേക്ക് പദയാത്ര എത്തും. വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അവയുടെ അർഥവും എഴുതാം. ഇങ്ങനെ ശേഖരിക്കുന്ന എല്ലായിടത്തെയും വാക്കുപെരുമ കോർത്തിണക്കി കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും; അത് നമ്മുടെ നാടിന്റെ ഭാഷാവൈവിധ്യത്തിന്റെ രേഖയായി മാറും. /uploads/allimg/2025/11/9178321419756391156.jpg
വരൂ, വായിക്കാം ജീവനുള്ള പുസ്തകം
കൊച്ചി ഹോർത്തൂസിൽ ഹ്യൂമൻലൈബ്രറി, സാഹിത്യോത്സവ വേദികളിൽ ആദ്യം
മനുഷ്യർ പുസ്തകങ്ങളെപ്പോലെ സ്വന്തം കഥ പറയുന്ന ഹ്യൂമൻ ലൈബ്രറി മനോരമ ഹോർത്തൂസ് വേദിയിൽ. വ്യത്യസ്ത ജീവിതവഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യർ ‘എന്റെ കഥ’യിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
രാജ്യാന്തര തലത്തിൽ തുടങ്ങിയ ഹ്യൂമൻ ലൈബ്രറി ഇന്ത്യയിൽ ആദ്യമായാണ് ഒരു സാഹിത്യോത്സവ വേദിയിൽ എത്തുന്നത്. 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരികോത്സവത്തിൽ ദിവസവും രാവിലെ 9 മുതൽ 10 വരെ ‘എന്റെ കഥ’യിൽ മനുഷ്യപുസ്തകങ്ങളെ ‘വായിക്കാം’. 17ന് കൊച്ചി ഇടം ആർട്ട് കഫെയിൽ ഉച്ചയ്ക്കു 3 മുതൽ വൈകിട്ട് 5.30 വരെ ‘എന്റെ കഥ’യുടെ ആദ്യഘട്ടം നടക്കും.English Summary:
Horthoos Kochi: \“Padayatra\“ Begins to Unearth Kerala\“s Linguistic Treasures & India\“s First Human Library
Pages:
[1]