Chikheang Publish time 2026-2-12 11:02:47

കുറ്റം ചെയ്യാതെ 43 വർഷം ജയിലിൽ; പിന്നാലെ നാടുകടത്താൻ ശ്രമം; നീക്കം തടഞ്ഞ് 2 കോടതികൾ

/uploads/allimg/2025/11/2304690401240550764.jpg



ഫിലഡൽഫിയ ∙ ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു. സുബ്രഹ്മണ്യം വേദം (64) എന്ന യുഎസ് പൗരനാണ് കടുത്ത അനീതിക്ക് ഇരയായത്.

9 മാസം പ്രായമുള്ള സമയത്ത് പിതാവിനൊപ്പം യുഎസിലെത്തിയതാണ് സുബ്രഹ്മണ്യം. 1980ൽ സുഹൃത്ത് തോമസ് കിൻസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷയിൽ ഇളവു കിട്ടി. കഴിഞ്ഞ ഓഗസ്റ്റിൽ സുബ്രഹ്മണ്യം നിരപരാധിയാണെന്നതിന് ആസ്പദമായ തെളിവുകൾ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ മാസം 3ന് 43 വർഷത്തിനു ശേഷം മോചിപ്പിച്ചു. ഉടൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് നാടുകടത്താൻ വേണ്ടി ലൂസിയാനയിലെ വിമാനത്താവളത്തിൽ എത്തിക്കുകയാണ് ചെയ്തത്.

കൊലക്കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും പഴയൊരു ലഹരിമരുന്ന് കേസ് സുബ്രഹ്മണ്യത്തിന്റെ പേരിലുണ്ടെന്നാണ് അധികൃതർ വാദിച്ചത്. ഈ വാദം ഇമിഗ്രേഷൻ കോടതിയും പെൻസിൽവാനിയ ഡിസ്ട്രിക്ട് കോടതിയും സ്റ്റേ ചെയ്തു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Wrongful Conviction: US Courts Block Deportation of Indian Man Jailed 43 Years for No Crime
Pages: [1]
View full version: കുറ്റം ചെയ്യാതെ 43 വർഷം ജയിലിൽ; പിന്നാലെ നാടുകടത്താൻ ശ്രമം; നീക്കം തടഞ്ഞ് 2 കോടതികൾ