cy520520 Publish time 2026-2-12 11:02:54

സഹകരണ സംഘങ്ങൾക്ക് പുതിയ ക്ലാസിഫിക്കേഷൻ; 500 കോടി കടന്നാൽ ‘സ്പെഷൽ സൂപ്പർ’

/uploads/allimg/2025/11/4333203180638770394.jpg



തിരുവനന്തപുരം ∙ 500 കോടി രൂപയ്ക്കു മുകളിൽ പ്രവർത്തന മൂലധനമുള്ള സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കു പുതിയ ക്ലാസിഫിക്കേഷനും 15 ശതമാനത്തിൽ കൂടുതൽ കിട്ടാക്കടം വന്നാൽ തരംതാഴ്ത്താനുമുള്ള നിയന്ത്രണങ്ങളുമായി സഹകരണ ബാങ്കുകൾക്ക് പുതിയ ക്ലാസിഫിക്കേഷൻ വ്യവസ്ഥ. കരട് നിയമം സഹകരണ വകുപ്പ് പുറത്തിറക്കി. നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്.

[*] Also Read കോർപറേഷനുകളിൽ ഒരുമുഴം മുൻപേ യുഡിഎഫ്; അന്തിമ ചർച്ചകളിലേക്ക് എൽഡിഎഫ്, ബിജെപി


സംസ്ഥാനത്ത് സഹകരണമേഖലയിലെ 16,000 സംഘങ്ങളും ക്ലാസിഫിക്കേഷനിൽ ഉൾപ്പെടും. നിലവിലുള്ള 9 ഗ്രേഡ് ക്ലാസിഫിക്കേഷന് മുകളിൽ, 500 കോടി രൂപയിലധികം പ്രവർത്തന മൂലധനമുള്ള സംഘങ്ങൾക്കും ബാങ്കുകൾക്കുമായി സ്പെഷൽ സൂപ്പർ ഗ്രേഡ് എന്ന ക്ലാസിഫിക്കേഷനാണ് ഏർപ്പെടുത്തുക.ഈ വിഭാഗത്തിലുള്ള 50 സംഘങ്ങളാണ് കേരളത്തിലുള്ളത്.ഇവിടങ്ങളിൽ സെക്രട്ടറി മുതൽ വാച്ച്മാൻ വരെ 52 ജീവനക്കാരെ നിയമിക്കാം. പ്രവർത്തന മൂലധനം അനുസരിച്ച് എത്ര തുക വായ്പ നൽകാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നതും പരിശോധിക്കും.

നിലവിൽ 100 കോടി വരെ പ്രവർത്തന മൂലധനമുള്ള സംഘങ്ങളെ ഉൾപ്പെടുത്തിയായിരുന്നു സൂപ്പർ ഗ്രേഡ് വിഭാഗം. അത് 180 കോടി മുതൽ 500 കോടി വരെയാക്കി. 43 ജീവനക്കാരെ വരെ ഇൗ ബാങ്കുകളിൽ നിയമിക്കാം. ഇത്തരത്തിൽ 10 ക്ലാസിഫിക്കേഷനാണ് കരടിൽ ഉള്ളത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ കിട്ടാക്കടം 15 ശതമാനത്തിനു മുകളിലാണെന്ന് കണ്ടെത്തിയാൽ തരംതാഴ്ത്തും. അങ്ങനെ വന്നാൽ ജീവനക്കാരുടെ എണ്ണത്തിലും കുറവു വരും. 2013ലാണ് ഒടുവിൽ ക്ലാസിഫിക്കേഷൻ വന്നത്. 3 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധനം, കിട്ടാക്കടം, വായ്പ എന്നിവയുടെ അടിസ്ഥാനത്തിലാണ് ക്ലാസിഫിക്കേഷൻ പുനഃപരിശോധിക്കുന്നത്. നിക്ഷേപം എത്ര ഉണ്ടായിരിക്കണമെന്നും വായ്പ എത്ര നൽകാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.English Summary:
Kerala Cooperative Societies Get New Classification: \“Special Super\“ Grade for Giants, Demotion for High NPAs
Pages: [1]
View full version: സഹകരണ സംഘങ്ങൾക്ക് പുതിയ ക്ലാസിഫിക്കേഷൻ; 500 കോടി കടന്നാൽ ‘സ്പെഷൽ സൂപ്പർ’