Chikheang Publish time 2026-2-12 11:02:55

അലിനഗറിന്റെ ലൈക്ക് ആർക്ക്?; ആർജെഡിയുടെ പഴയ തട്ടകത്തിൽ മൈഥിലി ഠാക്കൂറിനെ ഇറക്കി ബിജെപി

/uploads/allimg/2025/11/7879021935097403476.jpg



ഫെയ്സ്ബുക്കിൽ ഒന്നരക്കോടിയാളുകളുടെ ആരാധനാപാത്രമാണു ഗായിക മൈഥിലി ഠാക്കൂർ. അലിനഗർ മണ്ഡലത്തിലെ വെറും രണ്ടേമുക്കാൽ ലക്ഷം വോട്ടർമാരുടെ ‘ലൈക്ക്’ കൂടി നേടിയാൽ മൈഥിലി ബിഹാറിലെ പുതിയ നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാകും. ചെറുപ്രായത്തിലേ ഗായികയെന്ന നിലയിൽ നേടിയ സ്വീകാര്യത പോകുന്നിടത്തെല്ലാം ലഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നിയോഗിച്ച സ്ഥാനാർഥിയെന്നാണ് ഒപ്പമുള്ള ബിജെപിക്കാരുടെ വിശേഷണം.

[*] Also Read രാജകുമാരൻ കറങ്ങിനടക്കുന്നെന്നു മോദി, മോദി വ്യാജ ഡിഗ്രിക്കാരനെന്ന് രാഹുൽ; ആക്രമണം കടുപ്പിച്ച് നേതാക്കൾ


ബ്രാഹ്മണ, മുസ്‌ലിം വോട്ടുകൾ ബലാബലമുള്ള മണ്ഡലത്തിൽ (രണ്ടുംകൂടി പകുതി) കളമറിഞ്ഞാണു മൈഥിലി സംസാരിക്കുന്നത്. ജയിച്ചാൽ ദാ ഈ പൊട്ടിപൊളിഞ്ഞ റോഡ് ശരിയാക്കിക്കളയുമെന്ന വാഗ്ദാനമില്ല. പകരം, അലിനഗറിനെ സീതാനഗർ എന്നു പേരുമാറ്റുമെന്നാണു പ്രഖ്യാപനം. അതുകേൾക്കെ ‘ഹർ ഹർ മഹാദേവ്’ എന്ന് ഒപ്പമുള്ളവർ ആർപ്പുവിളിക്കുന്നു. യാദവ, ദലിത് വിഭാഗങ്ങൾക്കും അതീവ പിന്നാക്കക്കാർക്കും അലിനഗറിൽ ശക്തമായ സാന്നിധ്യമുണ്ട്. കഴിഞ്ഞതവണ സീറ്റ് വികാസ്ശീൽ ഇൻസാൻ പാർട്ടിക്കു നൽകി പരോക്ഷ ജയം നേടിയ ബിജെപി ആദ്യമായാണ് മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്.

അയൽ ജില്ലയിലെ മിഥിലയാണു മൈഥിലിയുടെ സ്വദേശം. പഠിച്ചതും വളർന്നതും ഡൽഹിയിൽ. തിരഞ്ഞെടുപ്പുകഴിഞ്ഞാൽ സ്ഥലംവിടുമോ എന്നതാണു നാട്ടുകാരുടെ പേടി. ‘ഇവിടെ എപ്പോഴും വെള്ളപ്പൊക്കമാണ്. വീടും കൃഷിയും തകർക്കും. പിന്നെ, പണിയും കുറവ്, കൂലിയും കുറവ്’ അലിനഗറിന്റെ പ്രശ്നങ്ങളെക്കുറിച്ചു ചെറുപ്പക്കാർ ക്ഷുഭിതരാകുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ഇരുപത്തിയഞ്ചുകാരിയായ മൈഥിലിക്കെതിരെ മത്സരിക്കുന്നത് ആർജെഡിയുടെ വിനോദ് മിശ്രയാണ്. കഴിഞ്ഞതവണ 3,101 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കോർത്തു ഗ്രാമത്തിലെ റോഡ് ഷോയ്ക്കിടെയാണു മൈഥിലിയെ കണ്ടത്. അഭിമുഖം ചോദിച്ചപ്പോൾ, വിസമ്മതം. മാധ്യമങ്ങളോടു പറഞ്ഞത് ട്രോളുകളാകുന്നതിലെ പരിഭവം മറച്ചുവച്ചില്ല. പ്രചാരണത്തിനിടെ കൊറിക്കാനുള്ള മഖാന (ഒരിനം ആമ്പലിന്റെ വിത്ത്) തലപ്പാവിൽ വച്ചതിനു വിമർശനം കേട്ടതേയുള്ളു. ഒടുവിൽ ബിജെപി നേതൃത്വത്തിനും മൈഥിലി മാപ്പു പറഞ്ഞു. English Summary:
Maithili Thakur: BJP\“s Social Media Star Campaigns in Bihar\“s Alinagar
Pages: [1]
View full version: അലിനഗറിന്റെ ലൈക്ക് ആർക്ക്?; ആർജെഡിയുടെ പഴയ തട്ടകത്തിൽ മൈഥിലി ഠാക്കൂറിനെ ഇറക്കി ബിജെപി