cy520520 Publish time 2026-2-12 11:03:22

ഭീമൻ വള്ളം കെട്ടിവച്ച് വാൻ; പിടികൂടി മോട്ടർ വാഹന വകുപ്പ്

/uploads/allimg/2025/11/9077146877391910110.jpg



തൃശൂർ ∙ ഫിറ്റ്നസും ഇൻഷുറൻസുമില്ലാത്ത ഇല്ലാത്ത പിക്കപ് വാനിന്റെ മുകളിൽ കൂറ്റൻ ഫൈബർ വള്ളം കെട്ടിവച്ചു യാത്ര ചെയ്തതിന് 27,500 രൂപ പിഴയീടാക്കി മോട്ടർ വാഹന വകുപ്പ്. തിരുനെൽവേലിയിൽ നിന്നു ബേപ്പൂരിലേക്കായിരുന്നു ഫൈബർ വള്ളവുമായി വാനിന്റെ യാത്ര. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും ഇൻഷുറൻസിനും പുറമേ പൊല്യൂഷൻ സർട്ടിഫിക്കറ്റും വാഹനത്തിനുണ്ടായിരുന്നില്ല. ബേപ്പൂർ സ്വദേശി മുഹമ്മദ് നിസാമിന്റേതാണു ബോട്ട്. ബോട്ടിനേക്കാൾ ഏറെ വലിപ്പം കുറഞ്ഞ വാഹനത്തിൽ കെട്ടിവച്ചതിനാൽ വശങ്ങളിലേക്കും മുന്നിലേക്കും പിന്നിലേക്കുമൊക്കെ തള്ളിനിൽക്കുന്ന വിധത്തിൽ അപകടകരമായിട്ടായിരുന്നു യാത്ര. വളവു തിരിയുമ്പോൾ മറിയാനുള്ള സാധ്യതയ‍ുമുണ്ടായിരുന്നെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോട്ട് വലിയ വാഹനത്തിലേക്കു മാറ്റി യാത്ര തുടരാൻ നിർദേശം നൽകി. എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. English Summary:
Thrissur News highlights a significant fine levied by the Motor Vehicle Department for the unsafe transportation of a fiber boat. The vehicle lacked necessary fitness and insurance documents, posing a safety hazard on Kerala roads, and the department ensured the boat was transported safely to continue its journey.
Pages: [1]
View full version: ഭീമൻ വള്ളം കെട്ടിവച്ച് വാൻ; പിടികൂടി മോട്ടർ വാഹന വകുപ്പ്