LHC0088 Publish time 2026-2-12 11:04:01

മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പിന്റെ കാറിനു നേരെ ആക്രമണം; 2 പേർ പിടിയിൽ

/uploads/allimg/2025/11/6313201063904143940.jpg



കൊച്ചി ∙ മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്‍റെ കാറിനു നേരെ ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴിവെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ പെരുമ്പാവൂരി‍ൽ വച്ച് തട്ടിയതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് മൂവാറ്റുപുഴയിൽ വെള്ളൂർക്കുന്നം ഭാഗത്ത് വെച്ച് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

[*] Also Read 6 മാസം പ്രായമായ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സംഭവം അങ്കമാലിയിൽ


പെരുമ്പാവൂരിൽ വച്ചുണ്ടായത് ചെറിയ അപകടമായതുകൊണ്ടു തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപിന്‍റെ കാറിനെ ലോറി പിന്തുടര്‍ന്നു. മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപിന്‍റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവർ ആക്രമിക്കുകയായിരുന്നു. കാറിന്‍റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ഡ്രൈവറെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. English Summary:
Two Arrested in Bishop\“s Car Attack Case in Muvattupuzha: Bishop attack Kerala incident details the arrest of two individuals involved in an attack on Bishop Joseph Kollamparambil\“s car in Muvattupuzha. The altercation stemmed from a minor accident and subsequent road rage incident.
Pages: [1]
View full version: മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പിന്റെ കാറിനു നേരെ ആക്രമണം; 2 പേർ പിടിയിൽ