cy520520 Publish time 2026-2-12 11:06:58

വൈറൽ വീഡിയോയിലെ യാഥാർഥ്യം സ്ഥിരീകരിക്കാൻ ആറു ക്യാമറ ട്രാപ്പുകൾ; നാച്ചിവയൽ കല്യാണമണ്ഡപം ഭാഗത്ത്‌ സ്ഥാപിച്ചു

/uploads/allimg/2025/11/7599840443664059003.jpg



മറയൂർ∙ ചന്ദന റിസർവിൽ പുലിയെ കണ്ടെന്ന വൈറൽ വീഡിയോയിലെ യാഥാർഥ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ്. പുലിയുടെ സാന്നിധ്യം ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ 6 ക്യാമറ ട്രാപ്പുകൾ ഇന്ന് സ്ഥാപിച്ചതായി മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ അറിയിച്ചു. വാച്ചർമാരും നാട്ടുകാരും ഭീതിയിലായ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ രാത്രി പട്രോളിങ് നടത്തുന്നത് ജീവൻ കയ്യിൽ പിടിച്ചാണെന്ന് വാച്ചർമാർ പറയുന്നു. ക്യാമറകൾ വഴി ഉടൻ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ക്യാമറകൾ ജനവാസമേഖലയോടു ചേർന്ന നാച്ചിവയൽ കല്യാണമണ്ഡപം ഭാഗത്ത്‌ സ്ഥാപിച്ചു. English Summary:
Leopard sighting in Marayoor is now being investigated by the Kerala Forest Department. Camera traps have been installed to confirm the presence of the tiger and ensure the safety of local residents and forest watchers. The forest department is actively taking measures to scientifically confirm the presence of the leopard
Pages: [1]
View full version: വൈറൽ വീഡിയോയിലെ യാഥാർഥ്യം സ്ഥിരീകരിക്കാൻ ആറു ക്യാമറ ട്രാപ്പുകൾ; നാച്ചിവയൽ കല്യാണമണ്ഡപം ഭാഗത്ത്‌ സ്ഥാപിച്ചു