deltin33 Publish time 2026-2-12 11:07:33

ഇരതേടി വയർ നിറഞ്ഞപ്പോൾ പെരുമ്പാമ്പിന്റെ സുഖനിദ്ര; ഉണർന്നത് പിടികൂടാനെത്തിയ വനപാലകർ തട്ടിയപ്പോൾ – വിഡിയോ

/uploads/allimg/2025/11/6499335501607587597.jpg



കോതമംഗലം∙ രാത്രി പുഴയിൽ ഇരതേടി വയർ നിറഞ്ഞപ്പോൾ പെരുമ്പാമ്പിന്റെ സുഖനിദ്ര. അടിവാട് – കുത്തുകുഴി റോഡിൽ കോതമംഗലം പുഴയ്ക്കു കുറുകെയുള്ള കുടമുണ്ട പുതിയ പാലത്തിന്റെ അടിയിലെ തടയണയുടെ ഭിത്തിയിലാണു പെരുമ്പാമ്പ് മണിക്കൂറുകളോളം ഉറങ്ങിയത്. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണു പാമ്പ് തടയണ ഭിത്തിയിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്.

View this post on Instagram

A post shared by Manorama Online (@manoramaonline)


കാണാനെത്തിയവരുടെ സാന്നിധ്യം പാമ്പിനെ ഉണർത്തിയില്ല. രാവിലെ എട്ടോടെ പിടികൂടാനെത്തിയ വനപാലകർ തട്ടിയപ്പോഴാണ് ഉണർന്നത്. പുഴയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചാക്കിലാക്കി വനത്തിൽ തുറന്നുവിട്ടു. അടുത്തിടെ പുഴയിലും തോടുകളിലും സമീപപ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ സാന്നിധ്യം വർധിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
English Summary:
Kothamangalam python was found resting after feeding in the river. Forest officials rescued the python and released it into the forest. Increased python sightings in the area are causing concern among local residents.
Pages: [1]
View full version: ഇരതേടി വയർ നിറഞ്ഞപ്പോൾ പെരുമ്പാമ്പിന്റെ സുഖനിദ്ര; ഉണർന്നത് പിടികൂടാനെത്തിയ വനപാലകർ തട്ടിയപ്പോൾ – വിഡിയോ