cy520520 Publish time 2026-2-12 11:07:37

വന്ദേഭാരത് ഇച്ഛാശക്തിയുടെ ഉദാഹരണമെന്ന് രാജീവ് ചന്ദ്രശേഖർ; ഗണഗീതാലാപനം കാവിവത്കരണത്തിന്റെ ഭാഗമെന്ന് കെസി

/uploads/allimg/2025/11/3525714798221196142.jpeg



കൊച്ചി∙ അഭ്യർഥിച്ച് ഒരു മാസത്തിനുള്ളിൽ വന്ദേഭാരത് ട്രെയിൻ യാഥാർഥ്യമാക്കിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒക്ടോബർ എട്ടിനാണ് റെയിൽവേ മന്ത്രിയോട് വീഡിയോ കോൺഫറൻസിലൂടെ വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അത് ഉറപ്പു നൽകി ഒരു മാസത്തിനു ശേഷം ട്രെയിൻ യാഥാർഥ്യമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

[*] Also Read ചില്ലറ ചോദിച്ചതോടെ തർക്കം, യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; നേത്രാവതിയിലെ പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ


അതേസമയം വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത് പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. സംഭവത്തിൽ റെയിൽവേ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ കത്തിൽ വേണുഗോപാൽ പറഞ്ഞു. English Summary:
Vandebharat Inauguration: Rajeev Chandrasekhar hails Vande Bharat train\“s swift realization in Kerala as political will, while K.C. Venugopal condemns RSS anthem at its inauguration, citing saffronization of Indian Railways.
Pages: [1]
View full version: വന്ദേഭാരത് ഇച്ഛാശക്തിയുടെ ഉദാഹരണമെന്ന് രാജീവ് ചന്ദ്രശേഖർ; ഗണഗീതാലാപനം കാവിവത്കരണത്തിന്റെ ഭാഗമെന്ന് കെസി