ശൈത്യകാലത്തിനു മുന്നോടിയായി യുക്രെയ്നിലെ ഊർജനിലയങ്ങൾ ആക്രമിച്ച് റഷ്യ; പലയിടത്തും വൈദ്യുതി നിലച്ചു, 7 മരണം
/uploads/allimg/2025/11/9104364249881293716.jpgകീവ്∙ യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 7 പേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസകേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
[*] Also Read ‘മൂന്നുപേരുടെ സംഘം, രണ്ടുപേർ വീണാലും മൂന്നാമൻ മുന്നേറുന്ന തന്ത്രം’; പൊക്രോവ്സ്ക് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്
ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതാണ്. 450 ഡ്രോണുകളും 45 മിസൈലുകളും റഷ്യ ഊർജനിലയങ്ങൾക്കു നേരെ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്തമാക്കണം –സെലെൻസ്കി പറഞ്ഞു.
[*] Also Read യുക്രെയ്നെ ‘ഇരുട്ടിലാക്കി’ പുട്ടിന്റെ പ്രത്യാക്രമണം; റഷ്യയുടെ എണ്ണയിൽ തൊട്ടതിന് അതേ നാണയത്തിൽ തിരിച്ചടി
കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജോൽപാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്നിപ്ലാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. 2022ൽ യുദ്ധം തുടങ്ങിയതിനു ശേഷം ഊർജകേന്ദ്രങ്ങൾക്കു നേരെ റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജോൽപാദന കമ്പനിയായ സെൻട്രെനെർജോ പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Russia Intensifies Attacks on Ukraine\“s Energy Infrastructure: Ukraine War sees a surge in attacks on energy infrastructure. The attacks, which resulted in multiple fatalities and widespread power outages, have prompted calls for increased sanctions against Russia and support for Ukraine.
Pages:
[1]