Chikheang Publish time 2026-2-12 11:07:59

ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് മനോജ് കുറൂർ

/uploads/allimg/2025/11/5467925768513706048.jpg



കവിയെന്ന നിലയിൽ വി.എം.ഗിരിജയെ നമുക്കറിയാം; റെയിൽ‌പാതകൾ സന്ധിക്കുന്ന ഒരു പ്രധാനപ്പെട്ട ഇടം എന്ന നിലയിൽ ഷൊർണൂരിനെയും. ചിറമണ്ണൂർ, ചെറുമണ്ണൂർ, ചെറുവണ്ണൂർ എന്നൊക്കെ പണ്ട് അറിയപ്പെട്ടിരുന്ന ആ ഇടം സ്വന്തം ദേശം തന്നെയായതുകൊണ്ടു കവിയായ ഗിരിജയ്ക്ക് അതിനോടുള്ള മമതയും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ സ്വന്തം ദേശത്തെക്കുറിച്ചു സ്വാനുഭവങ്ങളിലൂന്നി എന്തെങ്കിലും എഴുതുകയല്ല, ചിറമണ്ണൂർ ടു ഷൊർണൂർ എന്ന പുസ്തകത്തിൽ വി.എം.ഗിരിജ ചെയ്യുന്നത്.

[*] Also Read തലമുറകളുടെ സാക്ഷ്യം; ഒ.വി. വിജയനും കൽപാത്തി സമരവും തമ്മിലെന്ത്? സമരത്തിന്റെ ശതാബ്ദിവേളയിൽ ഒരു ചരിത്രാന്വേഷണം


ഒരാളുടെ സ്വത്വംതന്നെ സാമൂഹികബന്ധങ്ങളിലൂടെയും ചരിത്രത്തിലൂടെയും രൂപപ്പെടുന്നതാണ് എന്ന തിരിച്ചറിവോടെ ആ ദേശത്തിന്റെ മറവിയിൽപ്പെട്ട മുൻകാലങ്ങളിലേക്കു സഞ്ചരിക്കുക എന്ന സാഹസികമായ യത്നമാണ് അവർ നിറവേറ്റുന്നത്. ഓർമകളും രേഖകളും സമാഹരിക്കുന്നതിനായി കവി ഒട്ടേറെ മനുഷ്യരെ കാണുകയും ഓഫിസുകൾ കയറിയിറങ്ങുകയും ചെയ്യുന്നു; കിട്ടാവുന്ന പുസ്തകങ്ങൾ മുഴുവൻ വായിക്കുന്നു; ആവുന്നത്ര വിവരങ്ങൾ സമാഹരിക്കുന്നു; എന്നിട്ടും അപൂർണമാണ് എന്ന വിഷാദത്തോടെ അന്വേഷണഫലം വായനക്കാർക്കു മുന്നിൽ സമർപ്പിക്കുന്നു.

ഒരു ദേശത്തിന്റെ ജീവിതം ഒരിക്കലും മുഴുവനാവുകയില്ല എന്നറിഞ്ഞു കൊണ്ടുതന്നെ സമഗ്രതയ്ക്കായി പുലർത്തിയ ശ്രദ്ധയാണ് ബൃഹത്തായ ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കവി തുടങ്ങുന്നത് റെയിൽവേ സ്റ്റേഷനിൽനിന്നാണ്. കേരളത്തിലെ സാമൂഹികപരിഷ്കർത്താക്കൾക്കു നവോത്ഥാനത്തിനുള്ള പാത തെളിച്ചുകൊണ്ട് അവർക്കുമുൻപേ സഞ്ചരിച്ചതിന്റെ ഖ്യാതി ട്രെയിനുകൾക്കാണെല്ലോ. റെയിൽപാത വന്നപ്പോൾ കവളപ്പാറ നായരുടെ അധികാരത്തിൻ കീഴിലിരുന്ന ചിറമണ്ണൂർ എന്ന ദേശം ഷൊർണൂർ ആയി മാറുന്നു. ലോകയുദ്ധം, മലബാർ കലാപം, മഹാത്മാഗാന്ധിയുടെ സന്ദർശനം മുതലായ ചരിത്രസംഭവങ്ങളും തന്റെയും തന്റെ അനുഭവപരിസരത്തിലുമുള്ളവരുടെ ഓർമകളും ഇടകലരുന്ന വിധത്തിൽ ദേശത്തെക്കുറിച്ചുള്ള ആഖ്യാനം തുടർന്നു വികസിക്കുന്നു.

അതിൽ ആധികാരിക രേഖകളുണ്ട്; നാടിനെ അടുത്തറിഞ്ഞവരുമായുള്ള സംഭാഷണങ്ങളുണ്ട്; കവിതകളും ഗാനങ്ങളുമുണ്ട്. മറുനാടുകളിൽനിന്നു വന്നു ഷൊർണൂരിൽ ലയിച്ചവരുണ്ട്. സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളുടെ പോലും അനുഭവങ്ങളുണ്ട്.

നിളാനദി, സമീപദേശങ്ങൾ, കേരളകലാമണ്ഡലം എന്നിങ്ങനെ ഷൊർണൂരിനെ അതാക്കുന്നതൊന്നും പുസ്തകത്തിൽ വിട്ടുപോയിട്ടില്ല. വിവിധ സമുദായങ്ങൾ, ഇരുമ്പു വ്യവസായശാലകൾ, ഓട്ടുകമ്പനികൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, അങ്ങാടികൾ, അച്ചടിശാലകൾ, വായനശാലകൾ, ഉത്സവാഘോഷങ്ങൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ, കലകൾ, എന്തിന്, ഷൊർണൂരിൽ നടന്ന കുറ്റകൃത്യങ്ങൾ വരെ, ഒട്ടേറെ ബഹുവചനങ്ങൾ സന്ധിക്കുന്ന ഈ പുസ്തകം ഒരു നാടിന്റെ സാംസ്കാരിക ജീവിതത്തിലും അതുവഴി വ്യക്തിജീവിതത്തിലും വന്ന പരിണാമങ്ങൾ അടയാളപ്പെടുത്തുന്നു. അതേ, ഈ പുസ്തകം കവി ആത്മബന്ധം വിടാതെ വീണ്ടെടുക്കുന്ന സ്വന്തം ദേശമാകുന്നു. English Summary:
Manoj Kuroor Unpacks V.M. Girija\“s \“Chiramannoor to Shoranur\“: A Deep Dive into Regional History
Pages: [1]
View full version: ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് മനോജ് കുറൂർ