cy520520 Publish time 2026-2-12 11:08:12

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം പാൽ വാങ്ങാൻ പോകുമ്പോൾ

/uploads/allimg/2025/11/6480645848812932040.jpg



വണ്ടൂർ (മലപ്പുറം) ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ.

[*] Also Read വേണുവിന്റെ മരണത്തിൽ ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്; മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്ന് കണ്ടെത്തൽ


രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്. English Summary:
Fatal Bike Accident in Vandoor, Malappuram: Vandoor accident claims the life of a young man in Malappuram. Nandan, 23, died in a bike and tipper lorry collision in Vaniyambalam, highlighting road safety concerns in Kerala.
Pages: [1]
View full version: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം പാൽ വാങ്ങാൻ പോകുമ്പോൾ