LHC0088 Publish time 2026-2-12 11:08:13

‘ചെറിയ കുട്ടി അവിടെ തന്നെ മരിച്ചു, ഒരു മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കിൽ അവർ പോകില്ലായിരുന്നു’

/uploads/allimg/2025/11/887461160434813638.jpg



പാലക്കാട്∙ അപകടം നടന്നയുടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കിട്ടിയിരുന്നെങ്കിൽ മക്കളിൽ ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് അട്ടപ്പാടി മുക്കാലി കരുവാര ഉന്നതിയിൽ വീടിന്റെ സൺഷേഡ് തകർന്നുവീണ് മരിച്ച കുട്ടികളുടെ അമ്മ ദേവി. മടിയിൽ വച്ചപ്പോൾ ഒരു മകന് ജീവനുണ്ടായിരുന്നു. വണ്ടി വിളിച്ചപ്പോൾ കിട്ടിയിട്ടില്ല. ബൈക്കിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പ്രമോട്ടറെയും മെംമ്പറെയും വിളിച്ചിട്ടും വന്നില്ലെന്നും ദേവി മാധ്യമങ്ങളോട് പറഞ്ഞു.

[*] Also Read അട്ടപ്പാടി ഉന്നതിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് അപകടം; 2 കുട്ടികൾക്ക് ദാരുണാന്ത്യം


‘‘ ചെറിയ കുട്ടി അവിടെ തന്നെ മരിച്ചു. മറ്റേയാൾ കുറച്ച് ശ്വാസം വിട്ടു. സംസാരിക്കാൻ നോക്കി. വണ്ടി വിളിച്ചിട്ട് കിട്ടിയില്ല. വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും ജീവനോടെ കിട്ടിയേനെ’’– ദേവി പറയുന്നു. പാതിയിൽ നിർമാണം നിലച്ച വീടിന്റെ സൺഷേഡ് തകർന്നുവീണാണ് സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവർ മരിച്ചത്. അജയ്‌യുടെ സഹോദരി താഴെ തൊഡുക്കി ഉന്നതിയിലെ അനിതയുടെയും മുരുകന്റെയും മകൾ അഭിനയയ്ക്ക് (6) അപകടത്തിൽ പരുക്കേറ്റു.

[*] Also Read ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’


മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിൽ വിദ്യാർഥികളാണ്. ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം. കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികൾ സ്ലാബിനടിയിൽപെട്ട കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിനയയെ പ്രഥമശുശ്രൂഷ നൽകി വീട്ടിലേക്കയച്ചു. അജന്യയാണ് മരിച്ച കുട്ടികളുടെ സഹോദരി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


2016ൽ ഐടിഡിപി ഉന്നതിയിലെ രമേശിന് അനുവദിച്ച വീടാണ് തകർന്നത്. 4.64 ലക്ഷം രൂപ അനുവദിച്ചതിൽ 3.32 ലക്ഷം കൈപ്പറ്റിയിരുന്നതായി അധികൃതർ പറഞ്ഞു. പണമില്ലാത്തതിനെ തുടർന്നാണ് നിർമാണം നിലച്ചത്. ഇത്തരം ഒട്ടേറെ വീടുകൾ ഉന്നതികളിലുണ്ട്. English Summary:
Attappadi accident leads to death of two children: The accident occurred due to a sunshade collapse, highlighting concerns about housing conditions. The incident underscores the need for better infrastructure and timely medical assistance in remote areas.
Pages: [1]
View full version: ‘ചെറിയ കുട്ടി അവിടെ തന്നെ മരിച്ചു, ഒരു മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കിൽ അവർ പോകില്ലായിരുന്നു’