cy520520 Publish time 2026-2-12 11:08:30

ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

/uploads/allimg/2025/11/7240596293519158973.jpg



കോഴിക്കോട് ∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ പുത്തൻപുരയിൽ വീട്ടിൽ അർഷാദ് അലിയെ (34) ആണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പള്ളിക്കൽ സ്വദേശി രാഹുലിന്റെ ബൈക്ക് ആണ് മോഷ്ടിച്ചത്. നവംബർ 2നായിരുന്നു സംഭവം. കോഴിക്കോട് ആനി ഹാൾ ജംക്‌ഷനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിലുള്ള സ്വകാര്യ ഗ്യാസ് റിപ്പൈറിങ് ഷോപ്പിന് മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് ആണ് മോഷ്ടിച്ചത്. പാലക്കാട് മീനാക്ഷിപുരത്തു വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

പ്രതിക്കെതിരെ നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ കേബിൾ മോഷണം നടത്തിയതിനും കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും വെട്ടിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതിനും ആലുവ പൊലീസ് സ്റ്റേഷനിൽആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് വാഹനം മോഷ്ടിച്ചതിനും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ സ്വർണമാല കവർന്നതിനും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, സൂരജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റിനീഷ്, എസ്‌സിപിഒമാരായ ഷജൽ ഇഗ്നേഷ്യസ്, അഭിലാഷ്, സിപിഒമാരായ സുബിജ, സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. English Summary:
Bike Theft Case Arrest focuses on the apprehension of an individual involved in a bike theft case near Kozhikode railway station. The suspect, with a history of criminal activities, was arrested and presented in court, highlighting ongoing efforts to combat crime in the region.
Pages: [1]
View full version: ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ