deltin33 Publish time 2026-2-12 11:08:31

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

/uploads/allimg/2025/11/8316544636922355669.jpg



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും വേഗത്തിലാക്കിയിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും യു‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപറേഷനിലേക്ക് ഇന്ന് വൈകിട്ടോടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കളത്തിലിറങ്ങി.

[*] Also Read ബിഹാറിൽ പരസ്യ പ്രചാരണം അവസാനിച്ചു; രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ


ഭരണത്തുടർച്ച കിട്ടിയ സർക്കാരിന്റെ സാന്നിധ്യമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കൂട്ടുന്നത്. ഏതാനും മാസങ്ങൾ കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പും എത്തും. ഇനിയൊരു ഭരണത്തുടർച്ച താങ്ങാനാവില്ലെന്ന വാശിയിലാണ് യുഡിഎഫ്. ഒരു തുടർച്ച കൂടി നേടി പുതു ചരിത്രം ചമയ്ക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. ഭാവി കേരളത്തിൽ തങ്ങൾ നിർണായക ശക്തിയെന്നു തെളിയിക്കാനുള്ള നെട്ടോട്ടമാണ് എൻഡിഎ നടത്തുന്നത്. മൂന്ന് മുന്നണികളും കൃത്യമായ രൂപരേഖ തയ്യാറാക്കിയാണ് മത്സരരംഗത്തെത്തുന്നത്.

[*] Also Read ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശാസ്തമംഗലത്ത് മത്സരിക്കും


നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിനാണ് മുൻതൂക്കം. അവിടെ നിന്ന് പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടർച്ച തീർക്കുകയാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളുടെ ആത്മവിശ്വാസവുമായി വേണം യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ടാകില്ല. എന്നാൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സജീവമാവും. ഇന്നലെ തിരുവനന്തപുരം കോർ‌പറേഷനിലെ ഗൗരീശപട്ടം വാർഡിൽ വീടുകൾ‌ കയറി വോട്ട് ചോദിക്കാൻ വി.എം. സുധീരൻ രംഗത്തിറങ്ങിയിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Kerala Local Body Election Announcement Expecting Soon: The election buzz intensifies as political fronts finalize seat allocations and candidate selections, setting the stage for a competitive battle.
Pages: [1]
View full version: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ