LHC0088 Publish time 2026-2-12 11:08:34

‘കായ് ഫലമുള്ള മരം, വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണം’: ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പുറത്താക്കി

/uploads/allimg/2025/11/4588561404539029807.jpg



കൊല്ലം ∙ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവും കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ തലച്ചിറ അബ്ദുൽ അസീസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു.

[*] Also Read പീഡനക്കേസിൽ പ്രതി, പിന്നാലെ ഓസ്ട്രേലിയയിലേക്ക് മുങ്ങി എംഎൽഎ; ജാമ്യം കിട്ടാതെ നാട്ടിലേക്കില്ലെന്ന് വിഡിയോ


ഇതിനു പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമന്നും ആയിരുന്നു അബ്ദുൽ അസീസിന്റെ പ്രസംഗം.

ആരാണ് മച്ചി മരമെന്ന് വ്യക്തമാക്കിയില്ലെങ്കിലും പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ് ആയതിനാല്‍ വിരല്‍ ചൂണ്ടുന്നത് അവിടേക്ക് തന്നെയെന്നാണ് ആയിരുന്നു അടക്കം പറച്ചിൽ. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാവാതിൽ‌ക്കൽ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യർഥിച്ച് കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയ പ്രസംഗം നാട്ടിലാകെ ചര്‍ച്ചയായിരുന്നു. പത്തനാപുരത്ത് 2021ൽ യുഡ‍ിഎഫ് സ്ഥാനാർഥി ആയിരുന്ന ജ്യോതികുമാർ‌ ചാമക്കാല ഇത്തവണയും മത്സരിച്ചേക്കുമെന്നാണ് വിവരം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Kollam: Congress Leader Expelled for Praising Ganesh Kumar in Pathanapuram
Pages: [1]
View full version: ‘കായ് ഫലമുള്ള മരം, വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണം’: ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പുറത്താക്കി