cy520520 Publish time 2026-2-12 11:08:41

81 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി സ്വർണവള കവർന്നു

/uploads/allimg/2025/11/2044670102327269254.jpg



കോട്ടയം ∙ കുറിച്ചിയിൽ പകൽ വീട്ടിൽക്കയറി 81 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി സ്വർണവള കവർന്നു. മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സ്വാമിക്കവല തെക്കേപ്പറമ്പിൽ അന്നമ്മയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പവന്റെ സ്വർണവളയാണ് നഷ്ടപ്പെട്ടത്.

[*] Also Read അഴീക്കൽ തുറമുഖം: വരുമാനവ്യവസ്ഥ തിരുത്തി സർക്കാർ; കാത്തിരിക്കാം 30 വർഷം !


ഇന്നലെ രാവിലെ 8നും 11നും ഇടയിലായിരിക്കാം ആക്രമണമെന്നു പൊലീസ് പറഞ്ഞു. അന്നമ്മയുടെ ഭർത്താവ് സൈമൺ, മകൻ സിബി, മരുമകൾ സുമ എന്നിവർ രാവിലെ പള്ളിയിൽ പോയ സമയത്താണ് സംഭവം. 11 മണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് ഇരുകൈകളിലും മുറിവേറ്റ് കിടക്കയിൽ വീണുകിടക്കുന്ന നിലയിൽ അന്നമ്മയെ കണ്ടത്. രക്തം വാർന്ന് അവശനിലയിലായിരുന്നു അന്നമ്മ.

‘ഒരാൾ വന്ന് എല്ലാം എടുത്തുകൊണ്ടുപോയി’ എന്നു മാത്രമാണ് അന്നമ്മ ഇവരോടു പറഞ്ഞത്. പിന്നാലെ ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. അന്നമ്മയുടെ ബോധം പൂർണമായി തിരികെ വന്നിട്ടില്ല. മോഷ്ടാവിനെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ അന്നമ്മയിൽനിന്ന് ശേഖരിക്കാൻ ബന്ധുക്കളും പൊലീസും ഡോക്ടർമാരും ശ്രമിക്കുന്നുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കയ്യിലെ മുറിവ് സ്വർണവള മുറിച്ചെടുക്കുന്നതിനിടെ ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിലെ മറ്റു മുറിവുകൾ എങ്ങനെയുണ്ടായി എന്നതു സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നു. ചിങ്ങവനം പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ വീട്ടിൽ പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് നീക്കം.\“ English Summary:
Kottayam: 81-Year-Old Woman Attacked, Gold Bangles Stolen in Kurichi Robbery
Pages: [1]
View full version: 81 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി സ്വർണവള കവർന്നു