deltin33 Publish time 2026-2-12 11:08:44

ജീവനക്കാരുടെ നിയമനം വൈകി; ശബരിമലയിൽ മുന്നൊരുക്കം അവതാളത്തിൽ

/uploads/allimg/2025/11/8647817561522140021.jpg



ശബരിമല ∙ ഡ്യൂട്ടിക്കു നിയോഗിക്കേണ്ട ദേവസ്വം ജീവനക്കാരുടെ പട്ടിക പുറത്തിറക്കാൻ വൈകിയത് തീർഥാടന ഒരുക്കങ്ങളെ ബാധിക്കുമെന്ന് ആശങ്ക. മുൻവർഷങ്ങളിൽ സ്പെഷൽ ഡ്യൂട്ടി ജീവനക്കാരുടെ പട്ടിക 25 ദിവസം മുൻപ് ദേവസ്വം ബോർഡ് പുറത്തിറക്കിയിരുന്നു. ഇത്തവണ തീർഥാടനകാലം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, അവധി ദിവസമായ രണ്ടാം ശനിയാഴ്ച വൈകിയാണ് പട്ടിക പുറത്തിറക്കിയത്.

[*] Also Read അഴീക്കൽ തുറമുഖം: വരുമാനവ്യവസ്ഥ തിരുത്തി സർക്കാർ; കാത്തിരിക്കാം 30 വർഷം !


30 സ്പെഷൽ ഓഫിസർമാർ, 19 കേന്ദ്രങ്ങളിലായി 36 അസി.സ്പെഷൽ ഓഫിസർ, 614 ജീവനക്കാർ എന്നിവരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിയോഗിച്ചുള്ള പട്ടികയാണ് പുറത്തിറക്കിയത്.

ശബരിമലയിലെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തുന്ന ദേവസ്വം ഭണ്ഡാരത്തിൽ കുറഞ്ഞത് 850 ജീവനക്കാർ വേണം. ആ സ്ഥാനത്തേക്ക് 155 പേരെ മാത്രമാണ് നിയോഗിച്ചത്. മലകയറി എത്തുന്ന തീർഥാടകർക്കു ചുക്കുവെള്ള വിതരണത്തിനുള്ള സ്പെഷൽ ഓഫിസറെ നിയമിച്ചിട്ടില്ല. തീർഥാടനത്തിനായി 16ന് വൈകിട്ട് 5ന് ആണ് ക്ഷേത്ര നട തുറക്കുന്നത്. അന്നുമുതൽ സന്നിധാനത്തേക്ക് തീർഥാടകപ്രവാഹമാകും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


എല്ലാ ജീവനക്കാരും 15ന് ഡ്യൂട്ടിക്ക് എത്താനാണ് നിർദേശം. മണ്ഡലകാലം ആയതിനാൽ എല്ലാ ക്ഷേത്രങ്ങളിലും ചിറപ്പ് ഉത്സവങ്ങളും ആഘോഷങ്ങളും തിരക്കും ഉണ്ടാകാറുണ്ട്. അതിനാൽ പകരം സംവിധാനം ഒരുക്കി മാത്രമേ ഇവർക്ക് ശബരിമല ഡ്യൂട്ടിക്ക് എത്താൻ കഴിയൂ. English Summary:
Sabarimala: Sabarimala Pilgrimage Preparations in Chaos Amidst Employee Appointment Delays
Pages: [1]
View full version: ജീവനക്കാരുടെ നിയമനം വൈകി; ശബരിമലയിൽ മുന്നൊരുക്കം അവതാളത്തിൽ