cy520520 Publish time 2026-2-12 11:08:49

എഴുത്തനുഭവങ്ങളുമായി എത്തുന്നു, ആനന്ദ് നീലകണ്ഠൻ, അമീഷ് ത്രിപാഠി; മനോരഞ്ജൻ 
ബ്യാപാരി, മനു എസ്. പിള്ള, ധീരേന്ദ്ര കെ. ഝാ, 
അനന്യ ബാജ്പേയ്, 
സിന്ധു രാജശേഖരൻ തുടങ്ങിയവരും ഹോർത്തൂസിൽ

/uploads/allimg/2025/11/8851513030465636655.jpg

/uploads/allimg/2025/11/6814820802115978993.jpg



മിത്തുകളെയും പുരാണങ്ങളെയും വേറിട്ട കാഴ്ചയിലൂടെ നോവലുകളാക്കിയ ആനന്ദ് നീലകണ്ഠനും അമീഷ് ത്രിപാഠിയും ഹോർത്തൂസ് വേദിയിൽ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കും.‘മെനി രാമായണാസ്, മെനി ലെസൻസ്’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെയും മറ്റു ബെസ്റ്റ് സെല്ലറുകളുടെയും പിറവിയുടെ വഴികൾ ആനന്ദ് 
നീലകണ്ഠനിൽനിന്നു കേൾക്കാം. ബാഹുബലി സിനിമയിലെ കഥാപാത്രങ്ങളുടെ പൂർവ കഥകൾ പറയുന്ന നോവൽ പരമ്പരയടക്കം അദ്ദേഹത്തിന്റെ വിവിധ 
കൃതികൾ 13 ഭാഷകളിൽ വായിക്കാം. ശ്രദ്ധേയമായ മലയാളം രചനയാണ് ‘പെൺരാമായണം.’

[*] Also Read രാവിൽ ഇടിമുഴക്കമായി ‘റിഫ്റ്റ് ഇൻ സ്റ്റോൺ’; മനോരമ ഹോർത്തൂസിന്റെ ഭാഗമായി ലുലു മാളിൽ സംഗീത സദസ്സ്
/uploads/allimg/2025/11/9178321419756391156.jpg

ശിവ ട്രിലജിയിലൂടെ പ്രശസ്തനായ അമീഷ് ത്രിപാഠി‘ദ് ചോള ടൈഗേഴ്സ്: അവഞ്ചേഴ്സ് ഓഫ് സോംനാഥ്’ എന്ന പുതിയ 
പുസ്തകത്തെക്കുറിച്ചു സംസാരിക്കും. രാജേന്ദ്ര ചോളന്റെ കഥയിൽ കേരളത്തിൽനിന്നുള്ള ഒരു കഥാപാത്രവും പങ്കുചേരുന്നു. ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുന്ന പ്രശസ്ത എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റും തൃണമൂൽ എംഎൽഎയുമായ മനോരഞ്ജൻ ബ്യാപാരി പങ്കുവയ്ക്കുക അനുഭവങ്ങളുടെ തീ 
കൂടിയാണ്. ‘ഇന്ററോഗേറ്റിങ് മൈ ചണ്ഡാൾ ലൈഫ്’ എന്ന 
കൃതി ശ്രദ്ധേയം.

ചരിത്രമെഴുത്തിനു പുതിയ 
ജീവനേകിയ മനു എസ്. പിള്ള, ആധുനിക ഇന്ത്യയെക്കുറിച്ച് അന്വേഷണാത്മകമായി എഴുതുന്ന മാധ്യമപ്രവർത്തകൻ 
ധീരേന്ദ്ര കെ. ഝാ, ‘റൈറ്റിയസ് റിപ്പബ്ലിക്: ദ് പൊളിറ്റിക്കൽ 
ഫൗണ്ടേഷൻസ് ഓഫ് 
മോഡേൺ ഇന്ത്യ’യുടെ രചയിതാവ് അനന്യ ബാജ്പേയ്, 
ക്വീർ സ്വാതന്ത്ര്യത്തെ ബ്രിട്ടിഷ് ഭരണം കവർന്നതിനെക്കുറിച്ചുള്ള ‘ഫൊർബിഡൻ ഡിസയറി’ ന്റെ രചയിതാവും തിരക്കഥാ
കൃത്തുമായ സിന്ധു 
രാജശേഖരൻ തുടങ്ങിയവരും ഹോർത്തൂസ് വേദിയിലെത്തും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Anand Neelakantan, Amish Tripathi & More: Hortus Gathers Literary Stars for Unforgettable Sessions
Pages: [1]
View full version: എഴുത്തനുഭവങ്ങളുമായി എത്തുന്നു, ആനന്ദ് നീലകണ്ഠൻ, അമീഷ് ത്രിപാഠി; മനോരഞ്ജൻ 
ബ്യാപാരി, മനു എസ്. പിള്ള, ധീരേന്ദ്ര കെ. ഝാ, 
അനന്യ ബാജ്പേയ്, 
സിന്ധു രാജശേഖരൻ തുടങ്ങിയവരും ഹോർത്തൂസിൽ