deltin33 Publish time 2026-2-12 11:08:51

ശിവപ്രിയയുടെ മരണത്തിൽ വില്ലനായത് ‘അസിനെറ്റോബാക്ടർ’; മുറിവിലൂടെ ഉള്ളിൽ കടക്കും, ആന്തരികാവയവങ്ങളെ ബാധിക്കും

/uploads/allimg/2025/11/5995822185007721981.jpg



തിരുവനന്തപുരം∙ ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ പ്രസവിച്ച ജെ.ആർ. ശിവപ്രിയയെന്ന (26) യുവതി, 18–ാം ദിവസം മരിക്കാനിടയായത് ‘അസിനെറ്റോബാക്ടർ’ ബാക്ടീരിയയുടെ സാന്നിധ്യം കാരണം. മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്. ഇതിൽ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തിൽ പ്രവേശിക്കുക.

[*] Also Read ‘ലേബര്‍ റൂമില്‍ അണുബാധയുണ്ടാകില്ല, ഡിസ്ചാർജ് ചെയ്യുമ്പോൾ പനിയില്ലായിരുന്നു’; പ്രതികരിച്ച് എസ്എടി അധികൃതർ


വൃത്തിഹീനമായ ഏതു സാഹചര്യത്തിലും ഈ ബാക്ടീരിയ വളരാൻ ഇടയാക്കുമെങ്കിലും ആശുപത്രി സാഹചര്യങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു. പ്രസവശേഷമുള്ള തുന്നൽ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്നാണു നിഗമനം. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.


/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കരിക്കകം ശ്രീരാഗം റോഡിൽ വാടകയ്ക്കു താമസിക്കുന്ന മനുവിന്റെ ഭാര്യയാണ് ശിവപ്രിയ. ഇന്നലെ രാവിലെയാണ് മരിച്ചത്. പ്രസവത്തിനെത്തിയപ്പോഴാണ് അണുബാധയുണ്ടായത് എന്നാരോപിച്ച്, നവജാതശിശുവുമായി ബന്ധുക്കൾ എസ്എടി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

[*] Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...


∙ അണുബാധ എസ്എടിയിൽ നിന്നല്ല: സൂപ്രണ്ട്

പ്രസവശേഷം ആശുപത്രി വിടുന്നതു വരെ ശിവപ്രിയയ്ക്ക് മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്ന വിശദീകരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു. ആശുപത്രിയിൽനിന്ന് അണുബാധയുണ്ടായെന്നത് ആരോപണം മാത്രമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. എല്ലാ മാസവും ലേബർ റൂമും ഐസിയുവും ഉൾപ്പെടെ മൈക്രോ ബയോളജി സംഘം പരിശോധന നടത്താറുണ്ട്. ആശുപത്രിയിൽ അണുബാധയോ, മറ്റു പ്രശ്നങ്ങളോ ഉണ്ടോയെന്നു നോക്കാനാണു പരിശോധന. ഈ മാസം ശിവപ്രിയ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധന പൂർത്തിയാക്കി പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. 26നു പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയിൽ എത്തുമ്പോൾ ആരോഗ്യസ്ഥിതി മോശമായിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. English Summary:
Hospital infection is a major concern following the death of a new mother in Kerala. Investigations are underway to determine the source and prevent future occurrences, as the hospital denies the infection originated there.
Pages: [1]
View full version: ശിവപ്രിയയുടെ മരണത്തിൽ വില്ലനായത് ‘അസിനെറ്റോബാക്ടർ’; മുറിവിലൂടെ ഉള്ളിൽ കടക്കും, ആന്തരികാവയവങ്ങളെ ബാധിക്കും