cy520520 Publish time 2026-2-12 11:09:32

‘ലൂസിഫർ’ സിനിമയിലൂടെ ശ്രദ്ധേയമായ ഉപ്പുതറയിലെ സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധ ആക്രമണം

/uploads/allimg/2025/11/1851300518491548214.jpg



ഉപ്പുതറ∙ ചീന്തലാർ രണ്ടാം ഡിവിഷനിലെ സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. ജനൽച്ചില്ലുകൾ തകർക്കുകയും കല്ലറകൾ നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ കുർബാനയ്ക്കായി പള്ളി തുറക്കാൻ എത്തിയപ്പോഴാണു സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.    ‘ലൂസിഫർ’ സിനിമയിലൂടെ ശ്രദ്ധേയമായ പള്ളിയാണിത്.

പള്ളിയുടെ ജനൽച്ചില്ലുകൾ കല്ല് ഉപയോഗിച്ച് ഇടിച്ചുപൊട്ടിച്ച നിലയിലാണ്. കല്ലറകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശ് ഇളക്കിമാറ്റുകയും അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികവിരുദ്ധരാകാം അതിക്രമത്തിനു പിന്നിലെന്നു വികാരി റവ. അരുൺ ജോസഫ് പറഞ്ഞു. ഉപ്പുതറ പൊലീസ് കേസെടുത്തു. English Summary:
Idukki Church Attack: St. Andrews CSI Church in Cheenthalar was vandalized, with windows broken and tombs damaged. Authorities discovered the incident on Sunday morning, and police are investigating the crime.
Pages: [1]
View full version: ‘ലൂസിഫർ’ സിനിമയിലൂടെ ശ്രദ്ധേയമായ ഉപ്പുതറയിലെ സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധ ആക്രമണം