LHC0088 Publish time 2026-2-12 11:09:45

സ്ഫോടനം ഡൽഹിയുടെ ഹൃദയഭാഗത്ത്, അതിസുരക്ഷാ മേഖലയിൽ

/uploads/allimg/2025/11/9107762766290729387.jpg

/uploads/allimg/2025/11/8546941436675607372.jpgഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps) /uploads/allimg/2025/11/8514741346350767691.jpgഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)



ന്യൂഡൽഹി ∙ ഡൽഹിയിലെ അതിസുരക്ഷാ മേഖലയിലുൾപ്പെട്ടതാണു ചെങ്കോട്ട. 100 മീറ്റർ ദൂരത്തിൽ ലാൽ മന്ദിർ ജൈന ക്ഷേത്രവും സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാരയും. ഒരു കിലോമീറ്റർ അകലെ ജുമാ മസ്ജിദ്, ഫത്തേപ്പുരി മസ്ജിദ്. ഇവയെല്ലാം ബന്ധിപ്പിക്കുന്ന ചാന്ദ്നി ചൗക്ക്, മീന ബസാർ, ഭഗീരഥ് പാലസ് ഇലക്ട്രോണിക് മാർക്കറ്റ്, ഓൾഡ് ഡൽഹി മാർക്കറ്റുകൾ എന്നിവ./uploads/allimg/2025/11/686711656095562392.jpgഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps) /uploads/allimg/2025/11/2347973929910381983.jpgഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)

[*] Also Read അതീവ ജാഗ്രത പ്രതികരണത്തിലും; സ്ഫോടനം സംബന്ധിച്ച ചോദ്യങ്ങൾക്ക് രാത്രി വൈകിയും ഉത്തരമില്ല


വിനോദ സഞ്ചാരികൾ, കച്ചവടക്കാർ, ആരാധനാലയങ്ങളിൽ പ്രാർഥനയ്‌ക്കെത്തുന്ന തദ്ദേശീയർ തുടങ്ങി സദാസമയവും ആയിരക്കണക്കിന് ആളുകൾ നിറഞ്ഞിരിക്കുന്ന ഡൽഹിയുടെ ഹൃദയഭാഗത്താണ് ബോംബ് സ്ഫോടമുണ്ടായത്. ഡൽഹിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടാകുമ്പോഴെല്ലാം സുരക്ഷ വർധിപ്പിക്കുന്ന മേഖലയാണിത്. തിരക്കേറിയ മേഖല എന്നതിലുപരി ചെങ്കോട്ടയും ജുമാ മസ്ജിദുമാണ് സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.ചെങ്കോട്ട എല്ലാക്കാലത്തും ഭീകരവാദികളുടെ ഭീഷണിയിലായിരുന്നു. 2000 ഡിസംബർ 22 ന് ഉണ്ടായ ലഷ്കറെ തയ്ബ ഭീകരാക്രമണത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 3 പേർ കൊല്ലപ്പെട്ടിരുന്നു.

[*] Also Read ഹരിയാനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടി, മണിക്കൂറുകൾക്കുള്ളിൽ ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ


2016 ഒക്ടോബർ 12ന് ചെങ്കോട്ടയ്ക്കു നേരെ ഭീകരാക്രമുണ്ടാകുമെന്ന് പൊലീസിന് സന്ദേശമെത്തിയിരുന്നു. 2017 ൽ ചെങ്കോട്ടയ്ക്കുള്ളിൽ നിന്ന് സ്ഫോടന വസ്തുക്കൾ കണ്ടെത്തി. 2021 ജനുവരിയിലെ കർഷകസമരകാലത്തും ചെങ്കോട്ടയ്‌ക്കു നേരെ ആക്രമണമുണ്ടായി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Delhi Blast High-Security Zone: Red Fort security is a persistent concern due to its historical significance and location in a crowded area of Delhi. The area is vulnerable to terrorist threats, as highlighted by past attacks and security alerts, necessitating heightened vigilance.
Pages: [1]
View full version: സ്ഫോടനം ഡൽഹിയുടെ ഹൃദയഭാഗത്ത്, അതിസുരക്ഷാ മേഖലയിൽ