LHC0088 Publish time 2026-2-12 11:10:31

സോഷ്യലായിട്ട് പറയുവാ.....: റീലും എഐയും ഒരുക്കി മുന്നണികളുടെ ‘പുതിയകാല’ പ്രചാരണം

/uploads/allimg/2025/11/2042216269613201680.jpg



തിരുവനന്തപുരം∙ ചുവരെഴുത്തും ചുവരിലൊട്ടിക്കുന്ന പോസ്റ്ററും മാത്രം പോരാ, സമൂഹമാധ്യമങ്ങളിലും ‘പോസ്റ്റണം’ എന്നതിനാൽ സ്ഥാനാർഥികൾക്ക് ചെലവേറുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുന്നണികളും അതനുസരിച്ച് രീതികൾ മാറ്റിയിട്ടുണ്ട്. ‘വാർ റൂമി’ന്റെ പേര് ‘കണക്ട് സെന്റർ’ എന്നാക്കി കോൺഗ്രസാണു മുഖംമാറ്റത്തിനു തുടക്കമിട്ടിരിക്കുന്നത്. സിപിഎമ്മിന് തിരഞ്ഞെടുപ്പുകാലത്ത് ഓരോ കേഡറും ഓരോ വാർ റൂമാണ്. ബിജെപി പോസ്റ്ററിലും ബാനറിലുമെല്ലാം കാവിക്കു പുറമേ നീലയെയും പച്ചയെയും കൂടി ആശ്രയിച്ചു തുടങ്ങി എന്നതാണു പ്രത്യേകത.



1199 തദ്ദേശസ്ഥാപനങ്ങളിലായി 23576 വാർഡുകളിലേക്കാണു മത്സരമെന്നതിനാൽ കേന്ദ്രീകൃതമായ വലിയ സമൂഹമാധ്യമ പ്രചാരണം കഴിയില്ല. മുന്നണിയുടെയും പാർട്ടിയുടെയും പേരിൽ സംസ്ഥാനതലത്തിൽ വരേണ്ട പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്തു താഴേക്ക് അയയ്ക്കുന്നുണ്ട്. പൊതുവായ പ്രചാരണ വിഷയങ്ങളിലും മുകളിൽനിന്ന് ഇടപെടുന്നു.കോർപറേഷൻ,   മുനിസിപ്പാലിറ്റി, പ്രധാന സ്ഥാനാർഥി എന്നിങ്ങനെ പ്രത്യേകംപാക്കേജുകളുമായിപിആർ ഏജൻസികളും രംഗത്തുണ്ട്. പഞ്ചായത്തുകളിൽ ഉൾപ്പെടെ സ്ഥാനാർഥികൾ സമൂഹമാധ്യമ ഇടപെടലുകൾക്കു പരസഹായം തേടുന്നുണ്ട്.

[*] Also Read ശബരിമല സ്വർണക്കൊള്ള: വാസുവിന് കുരുക്കായത് മൊഴികൾ, രേഖകൾ; അടുത്തതാര് ?


സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ഇതിലൊന്നും സജീവമല്ലാത്ത സ്ഥാനാർഥികൾ പലയിടത്തുമുണ്ട്. ഇവരെ വൈറലാക്കിയെടുക്കുക വലിയ പണിയാണ്.യുവ സ്ഥാനാർഥികളുടെ ശ്രദ്ധ റീലുകളിലാണ്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചുള്ള പ്രധാന വ്യത്യാസം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പ്രചാരമാണ്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കണക്ടിങ് കോൺഗ്രസ്

കോൺഗ്രസിന്റെ കണക്ട് സെന്ററുകൾ കെപിസിസി മുതൽ ഡിസിസി വരെയുണ്ട്. പോരാളി ഷാജിക്കു ബദലായി വളർത്തിയെടുത്ത പോരാളി വാസുവിനാണു കോൺഗ്രസിൽ ഔദ്യോഗിക പേജുകളേക്കാൾ ഫോളോവേഴ്സ്. തിരഞ്ഞെടുപ്പു പ്രമാണിച്ച് സംസ്ഥാനത്തെ പ്രധാന സ്ഥാനാർഥികളുടെ മുഖം പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

‘തുടരാ’ൻ സിപിഎം

സിപിഎമ്മിനു സുസജ്ജമായ സമൂഹമാധ്യമ സംഘമുണ്ടെന്നതിനാൽ പ്രചാരണം ട്രാക്ക് തെറ്റാതെ ഓടുന്നുണ്ട്.മൂന്നാം പിണറായി സർക്കാരിന്റെ വരവ് സൂചിപ്പിച്ച് ‘തുടരും’ എന്ന മുദ്രാവാക്യം ഭരണമുള്ള തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടിയും സിറ്റിങ് സീറ്റുകളിൽ സ്ഥാനാർഥിയും ഉപയോഗിക്കുന്നു.

മാറ്റത്തിനായി ബിജെപി

‘മാറാത്തത് ഇനി മാറും’ എന്നാണു ബിജെപി തദ്ദേശതിരഞ്ഞെടുപ്പിനു കേരളമാകെ ഉപയോഗിക്കുന്ന മുദ്രാവാക്യം.സംസ്ഥാനതലം മുതൽ താഴേക്കു ബിജെപിക്കു സമൂഹമാധ്യമ സംഘമുണ്ട്. ഏതാണ്ട് 19,000 വാർഡുകളിൽ ഈ മേഖലയിൽ ഒരാളുടെയെങ്കിലും സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. English Summary:
AI, Reels & Digital Grids: Election campaigns are increasingly reliant on social media. The rise of AI and targeted online strategies are reshaping how political parties connect with voters and spread information, especially for local elections.
Pages: [1]
View full version: സോഷ്യലായിട്ട് പറയുവാ.....: റീലും എഐയും ഒരുക്കി മുന്നണികളുടെ ‘പുതിയകാല’ പ്രചാരണം