എക്സിറ്റ് പോൾ: ബിഹാറില്‍ ഭരണത്തുടർച്ച; ഡൽഹിയിൽ ചുവപ്പു കാറിനായി തിരച്ചിൽ – പ്രധാന വാര്‍ത്തകൾ
/uploads/allimg/2025/11/4198505778571163940.jpgബിഹാറിൽ വീണ്ടും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ചയെന്ന് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയതും, സ്ഫോടനത്തിൽ പരുക്കേറ്റ വരെ പ്രധാനമന്ത്രി സന്ദർശിച്ചതും സ്ഫോടനത്തെ തുടര്‍ന്ന് ചുവപ്പു നിറത്തിലുള്ള കാറിനായി തിരച്ചിൽ തുടങ്ങിയതും വാര്‍ത്തകളിൽ ശ്രദ്ധേയമായി. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതായി കേന്ദ്രത്തിന് സർക്കാർ കത്ത് നല്‍കിയതും പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകള്‍ ഒരിക്കൽക്കൂടി.
ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. എൻഡിഎ 121–141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98–118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടുമെന്നാണ് പ്രവചനം
ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചുവപ്പ് നിറത്തിലുള്ള കാറിനായി തിരച്ചിൽ. DL 10 CK 0458 ആണ് കാറിന്റെ നമ്പറെന്ന് പൊലീസ് അറിയിച്ചു. ഭീകരർ 2 കാറുകൾ വാങ്ങിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ചെങ്കോട്ട സ്ഫോടനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.
പിഎം ശ്രീ പദ്ധതി സംസ്ഥാനത്തു താല്‍ക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിനു കത്തു നല്‍കി സര്‍ക്കാര്‍. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രി കണ്ടിരുന്നു.
ശബരിമല കട്ടിളപ്പടി സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് ആദായ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെ നിർദേശം. English Summary:
Todays Recap: 12-11-2025
Pages:
[1]