‘കയ്യൊഴിയാതെ കാക്കണം, കണ്ണീരുണങ്ങണം’; ചികിത്സപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതുകാരി തകരഷീറ്റ് മറച്ചുകെട്ടിയ വാടക വീട്ടിലെത്തി
/uploads/allimg/2025/11/3675857998320805038.jpgചിറ്റൂർ (പാലക്കാട്) ∙ ഇടത്തും വലത്തും കൈകളായിനിന്ന് അച്ഛനുമമ്മയും പറഞ്ഞു: ‘നമുക്കു പുതിയ കൈ വയ്ക്കാം, അതുകൊണ്ട് മോൾക്ക് അച്ഛനെയും അമ്മയെയും തൊടാല്ലോ...’
[*] Also Read 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: സർക്കാർ സഹായം ലഭിക്കുന്നില്ല; പരാതിയുമായി രക്ഷിതാക്കൾ
മുറിച്ചുമാറ്റിയ വലതുകയ്യിലേക്കു നോക്കിയുള്ള വിനോദിനിയുടെ (9) ചോദ്യങ്ങൾക്കു മറുപടി പറയുമ്പോൾ വിങ്ങുകയാണ് അച്ഛൻ വിനോദും അമ്മ പ്രസീദയും. ഒന്നര മാസത്തെ ആശുപത്രിവാസം കഴിഞ്ഞ്, തകരഷീറ്റ് മറച്ചുകെട്ടിയ വീട്ടിലെത്തിയ വിനോദിനിക്കു കയ്യിലേക്കു നോക്കുമ്പോഴെല്ലാം കണ്ണുനിറയുന്നു.
[*] Also Read ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; രക്തമൊലിക്കുന്ന മുറിവിനു മീതെ പ്ലാസ്റ്ററിട്ടെന്നു കുടുംബം
കൊല്ലങ്കോട് ആനമാറി സ്വദേശി വിനോദിനി സെപ്റ്റംബർ 24നു വീട്ടിൽ കളിക്കുമ്പോഴാണ് വീണ് വലതുകയ്യിന്റെ എല്ലുപൊട്ടിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മുറിവിൽ പഴുപ്പു കയറി. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ഒന്നര മാസത്തിനിടെ 5 ശസ്ത്രക്രിയകളാണു ചെയ്തത്. മുറിവു പൂർണമായി ഉണങ്ങിയ ശേഷം കൃത്രിമക്കൈ വച്ചുപിടിപ്പിക്കാമെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇതിനു മാസങ്ങളെടുക്കും.
[*] Also Read ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം: ആശുപത്രിയിൽ വീഴ്ച ഇല്ലെന്ന് ആവർത്തിച്ച് സൂപ്രണ്ട്
പല്ലശ്ശന ഒഴിവുപാറ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനിക്കു ചെറുപ്പംതൊട്ടേ ഇടതുകൈകൊണ്ടു ചിത്രംവരയും എഴുത്തും ശീലമുണ്ട്. ഇടതുകൈകൊണ്ടു ഭക്ഷണം കഴിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.
[*] Also Read കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ഡോക്ടർമാർക്ക് സസ്പെൻഷൻ; ബലിയാടാക്കുന്ന നടപടിയെന്ന് കെജിഎംഒഎ
നിർമാണത്തൊഴിലാളിയായ വിനോദ് ഒരു വർഷം മുൻപാണു വടകരപ്പതി ചൊരപ്പാറയിൽ താമസമാക്കിയത്. പ്രസീദയുടെ വീടായ പല്ലശ്ശന ഒഴിവുപാറയിൽ മുത്തശ്ശിക്കൊപ്പം താമസിച്ചാണു വിനോദിനി പഠിക്കുന്നത്.
[*] Also Read കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ജില്ലാ ആശുപത്രിയിലെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു 2 ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പു വന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. തുടർചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള സഹായങ്ങൾക്കു മുഖ്യമന്ത്രിയെ സമീപിക്കുമെന്നു വിനോദ് പറഞ്ഞു. English Summary:
Vinodini\“s Journey After Amputation: Vinodini, a nine-year-old girl from Palakkad, lost her right arm due to complications following a fracture. She is now learning to adapt to life with one arm and seeking support for her future medical and educational needs.
Pages:
[1]