Chikheang Publish time 2026-2-12 11:11:23

ശബരിമല സ്വർണക്കൊള്ള: ഇ.ഡി വീണ്ടും രംഗത്ത്, കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ നീക്കം

/uploads/allimg/2025/11/7341021849762305373.jpg



തിരുവനന്തപുരം ∙ കേസിൽ കേന്ദ്ര അന്വേഷണത്തിനു വഴി തുറക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രംഗത്ത്. കേസിന്റെ എഫ്ഐആർ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ ഉടൻ അപേക്ഷ നൽകാൻ ഇ.ഡി തീരുമാനിച്ചു. ആവശ്യമായ രേഖകൾ ലഭിച്ചാൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റജിസ്റ്റർ ചെയ്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് നീക്കം.

[*] Also Read ‘സ്വര്‍ണക്കൊള്ളയില്‍ വാസുവിന്റെ ഗോഡ്ഫാദറെ പിടികൂടും വരെ സമരം, പിണറായി അറിയാതെ ഇലയനങ്ങില്ല’


തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു കളമൊരുങ്ങിയിരിക്കെ സംസ്ഥാന സർക്കാരിനെയും ഭരണ മുന്നണിയെയും സമ്മർദത്തിലാക്കുന്ന മറ്റൊരു കേസിൽ കൂടി രംഗപ്രവേശം ചെയ്യാനാണു കേന്ദ്ര ഏജൻസി ഒരുങ്ങുന്നത്.

[*] Also Read ശബരിമലയിലെ തട്ടിപ്പ് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; പദ്മകുമാറിലേക്കും അന്വേഷണം നീളുന്നു


സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്ത ഘട്ടത്തിൽ തന്നെ എഫ്ഐആർ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി റാന്നി മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ എഫ്ഐആർ ആ ഘട്ടത്തിൽ നൽകാനാകില്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. ഇതിനെതിരെ അപ്പീൽ നൽകാനും ഇ.ഡി നീക്കമുണ്ട്. രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ സാന്നിധ്യമടക്കം പരിശോധിക്കണമെന്നു ഹൈക്കോടതി നിർദേശിച്ച കേസിൽ കള്ളപ്പണ ഇടപാടിനുള്ള വലിയ സാധ്യതയാണ് ഇ.ഡി കാണുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Facebook/Smart Creations എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sabarimala Gold Heist: ED Seeks FIR from Kollam Court to Investigate under PMLA Act.
Pages: [1]
View full version: ശബരിമല സ്വർണക്കൊള്ള: ഇ.ഡി വീണ്ടും രംഗത്ത്, കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ നീക്കം