LHC0088 Publish time 2026-2-12 11:12:06

അൽ ഫലാഹ് സർവകലാശാല: അന്വേഷണവുമായി ഏജൻസികൾ

/uploads/allimg/2025/11/6715770073454738961.jpg



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്നവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലയിലെ രേഖകൾ ഫൊറൻസിക് ഓഡിറ്റിനു വിധേയമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. സർവകലാശാലയുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) നിർദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

[*] Also Read ഉമർ നബിയുടെ ഡ്രൈവിങ് ശാന്തം; നീക്കങ്ങൾ കൃത്യം


ഇതിനിടെ നാക് അക്രഡിറ്റേഷന്റെ വിവരങ്ങൾ വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തിയതിന് കാരണംകാണിക്കൽ നോട്ടിസ് അയച്ചു. അൽ ഫലാഹ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്കു ലഭിച്ച നാക് എ ഗ്രേഡ് അക്രഡിറ്റേഷന്റെ കാലാവധി 2018 ൽ കഴിഞ്ഞിരുന്നു; സ്കൂൾ ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ്ങിന്റെ അക്രഡിറ്റേഷൻ 2016 ലും. എന്നാൽ, അൽ ഫലാഹിന്റെ വെബ്സൈറ്റിൽ ഇപ്പോഴും നാക് അക്രഡിറ്റേഷനുണ്ട് എന്നാണുള്ളത്. ഇന്നലെ വൈകിട്ടോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി.

മെഡിക്കൽ കോളജിനെതിരെ നാഷനൽ മെഡിക്കൽ കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലയുടെ അംഗത്വം റദ്ദാക്കിയതായി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അറിയിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


സർവകലാശാലാ സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണു വിവരം. 2000 ത്തിൽ ഇദ്ദേഹത്തിനും സഹോദരനുമെതിരെ 7.5 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു കേസെടുത്തിരുന്നു.

സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനത്തെ ഭീകരാക്രമണം എന്നു വിശേഷിപ്പിച്ച കോൺഗ്രസ്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ ഇത്രയും വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ എത്തിയതിലെ വീഴ്ചയെക്കുറിച്ചു ചോദ്യമുന്നയിച്ചുകൊണ്ടാണിത്.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രി രാജിവച്ചു. പരാജയം കണക്കിലെടുത്ത് അമിത് ഷാ അതിനു തയാറാകുമോ? ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം ഭീകരപ്രവർത്തനമാണെന്ന് അംഗീകരിക്കാൻ സർക്കാർ 48 മണിക്കൂർ വൈകിയത് ആശയക്കുഴപ്പവും ഊഹാപോഹങ്ങളും പടരാൻ ഇടയാക്കിയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. English Summary:
Red Fort Blast Connection: Al Falah University Under Forensic Audit & ED Probe Amid Red Fort Blast Links
Pages: [1]
View full version: അൽ ഫലാഹ് സർവകലാശാല: അന്വേഷണവുമായി ഏജൻസികൾ